സവർക്കറെ എതിർക്കുന്നവരെ രണ്ട് ദിവസം ആൻഡമാൻ സെല്ലുലാർ ജയിലിൽ പാർപ്പിക്കണം, എങ്കിലേ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാകൂ: സഞ്ജയ് റാവുത്ത്

മുംബൈ: വി.ഡി സവർക്കരെ എതിർക്കുന്നവരെ രണ്ട് ദിവസം ആൻഡമാൻ സെല്ലുലാർ ജയിലിൽ പാർപ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സവർക്കറെ എതിർക്കുന്നവർ ഏത് പാ...

സവർക്കറെ എതിർക്കുന്നവരെ രണ്ട് ദിവസം ആൻഡമാൻ സെല്ലുലാർ ജയിലിൽ പാർപ്പിക്കണം, എങ്കിലേ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാകൂ: സഞ്ജയ് റാവുത്ത്

മുംബൈ: വി.ഡി സവർക്കരെ എതിർക്കുന്നവരെ രണ്ട് ദിവസം ആൻഡമാൻ സെല്ലുലാർ ജയിലിൽ പാർപ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സവർക്കറെ എതിർക്കുന്നവർ ഏത് പാർട്ടിക്കാരും നിന്നും ഏത് പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നവരും ആയിക്കൊള്ളട്ടെ അവരെ രണ്ട് ദിവസം സവർക്കർ തടവിലാക്കപ്പെട്ട ആൻഡമാൻ സെല്ലുലാർ ജയിലിൽ പാർപ്പിക്കണം. എന്നാൽ മാത്രമേ രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകളേയും ത്യാഗത്തേയും മനസ്സിലാക്കാൻ സാധിക്കൂവെന്നും റാവുത്ത് പറഞ്ഞു.

നേരത്തേ ഭോപ്പാലിലെ പരിശീലന ക്യാമ്പിൽ പ്രകാശനം ചെയ്ത ഓൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ കൈപ്പുസ്തകത്തിൽ സവർക്കറെക്കുറിച്ച് വിവാദ പരാമർശമുണ്ടായിരുന്നു. സവർക്കറും ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയും സ്വവർഗാനുരാഗികൾ ആയിരുന്നുവെന്നായിരുന്നു പുസ്തകത്തിലെ പരാമർശം. ഇതിനെതിരെ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

കൂടാതെ, റേപ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയണമെന്ന ബി.ജെ.പി ആവശ്യത്തോട് പ്രതികരിക്കവെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സവർക്കറുടെ പേര് പരാമർശിച്ചത് വിവാദമായിരുന്നു. ബി.ജെ.പി ആവശ്യപ്പെടുമ്പോൾ മാപ്പുപറയാൻ താൻ രാഹുൽ സവർക്കർ അല്ലെന്നും രാഹുൽ ഗാന്ധി ആണെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രസ്താവന.

Next Story
Read More >>