സാങ്കൽപ്പികമോ അതോ യാഥാർത്ഥ്യമോ?; കലാപം കണ്ടു ചിരിക്കുന്ന അമിത്ഷായുടെ മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് കുനാൽ കമ്ര

ഡൽഹി കലാപത്തിൽ അമിത്ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

സാങ്കൽപ്പികമോ അതോ യാഥാർത്ഥ്യമോ?; കലാപം കണ്ടു ചിരിക്കുന്ന അമിത്ഷായുടെ മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് കുനാൽ കമ്ര

ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ പ്രതികരണവുമായി കൊമേഡിയൻ കുനാൽ കമ്ര. കലാപം കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചിരിക്കുന്നതരത്തിൽ മോർഫ് ചെയ്ത വീഡിയ പങ്കുവച്ചുകൊണ്ടായിരുന്നു കമ്രയുടെ പ്രതികരണം. സാങ്കൽപ്പികമാണോ അതോ യാഥാർത്ഥ്യമോ എന്ന കുറിപ്പോടെയാണ് കമ്ര ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇംഗ്ലീഷ് സിനിമയിലെ ഒരു സീനിൽ അമിത്ഷായുടെ മുഖംവച്ച് മോർഫ് ചെയ്‌തെടുത്തിരിക്കുന്നതാണ് വീഡിയോ. കലാപം നടക്കുന്ന പ്രദേശത്തുകൂടി കാറിൽ സഞ്ചരിക്കുന്ന പിൻസീറ്റ് യാത്രക്കാരൻ ഇതെല്ലാം കണ്ടു ചിരിക്കുന്നതും മുൻ സീറ്റിലിരിക്കുന്നയാണ് ചിരി നിർത്തൂ, ഇത് തമാശയല്ലെന്നു പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പിൻസീറ്റിലിരുന്ന ചിരിക്കുന്നയാൾക്കാണ് അമിത്ഷായുടെ മുഖം വച്ചിരിക്കുന്നത്.

ഡൽഹി കലാപത്തിൽ അമിത്ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത്ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. കലാപം ആസൂത്രിതമായിരുന്നുവെന്നും അതിന് ഇടയാക്കിയത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്നും സോണിയ ആരോപിച്ചിരുന്നു.

അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ അമിത് ഷായും ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളും എവിടെയായിരുന്നുവെന്നും കലാപമുണ്ടായപ്പോൾ അരവിന്ദ്​ കെജ്​രിവാൾ മൗനം പാലിച്ചുവെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ്​ ഇടപെടുമെന്നും സംഘര്‍ഷം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.

Next Story
Read More >>