കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈലുകളുടെ സേവനങ്ങള്‍ പുനസ്ഥാപിച്ചു; ഇന്റര്‍നെറ്റ് നിരോധനം തുടരും

ജമ്മു മേഖലയിലെ 10 ജില്ലകളിലും വടക്ക് കശ്മീര്‍ മേഖലയിലെ രണ്ട് ജില്ലകളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു.

കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈലുകളുടെ സേവനങ്ങള്‍ പുനസ്ഥാപിച്ചു; ഇന്റര്‍നെറ്റ് നിരോധനം തുടരും

ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ഒഴികെയുള്ള സേവനങ്ങള്‍ പുനസ്ഥാപിച്ചു. പോസ്റ്റ്പെയിഡ് മൊബൈലുകളില്‍ 2ജി ഇന്റര്‍നെറ്റ് സേവനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ജമ്മു മേഖലയിലെ 10 ജില്ലകളിലും വടക്ക് കശ്മീര്‍ മേഖലയിലെ രണ്ട് ജില്ലകളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം ബഡ്ഗാം, കുല്‍ഗാം,അനന്ത്നാഗ് മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രദ്യേക പദവി എടുത്തുകളയുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളും നിരോധിച്ചിരുന്നു. അടുത്തകാലത്ത് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളും സൈറ്റുകളും ഇപ്പോഴും പൂര്‍ണമായും നിരോധനത്തിലാണ്.നിരോധനത്തിനെതിരെ രാജ്യത്തും വിദേശത്തു നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Next Story
Read More >>