സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി

യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കുമെന്ന് ബി.ജെ.പി പാർലമെൻററി ബോർഡ്

സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി

ബംഗളുരു: വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ താഴെ വീണതാടെ കളം മുറുക്കാൻ ബി.ജെ.പിയുടെ നീക്കം. കർണാടകത്തിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അറിയിച്ചു. ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകത്തിൻറെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി മുരളീധർ റാവു പ്രതികരിച്ചു. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കുമെന്ന് ബി.ജെ.പി പാർലമെൻററി ബോർഡ് വ്യക്തമാക്കി.

കർണാടകയിലേത് ജനാധിപത്യത്തിൻറെ വിജയമെന്ന് ബി.ജെ.പി നേതാവ് യെദിയൂരപ്പ പ്രതികരിച്ചു.

Read More >>