കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു; നടപടി അലഹബാദിൽ സി.എ.എ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

നേരത്തേ, അലിഗഡ് സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടത്തിരുന്നു

കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു; നടപടി അലഹബാദിൽ സി.എ.എ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹബാദിൽ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലഹബാദ് വിമാനത്താവളത്തിലെത്തിയ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അലഹബാദിൽ നടക്കാനിരുന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കണ്ണൻ ഗോപിനാഥൻ. ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

നേരത്തേ, അലിഗഡ് സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടത്തിരുന്നു. പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്‌ലിം സർവകലാശാല ട്രോമ സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ഗ്വാളിയാറിൽ നിന്ന് റോഡ് മാർഗം പോകവെയാണ് ആഗ്രയിൽ കണ്ണനെ ഗോപിനാഥിനെ പൊലീസ് തടഞ്ഞത്.

Next Story
Read More >>