സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്ക്കെതിരെ ഇന്റർപോളിൻെറ ബ്ലൂ കോർണർ നോട്ടീസ്

ഇക്വഡോറില്‍ ദ്വീപ് വാങ്ങി കൈലാസമെന്ന പ്രത്യേക കേന്ദ്രമാക്കിയെന്ന വാര്‍ത്തയും രാജ്യം നിരസിച്ചിരുന്നു.

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്ക്കെതിരെ ഇന്റർപോളിൻെറ ബ്ലൂ കോർണർ നോട്ടീസ്

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്ക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇന്‍റര്‍പോളിനെ അറിയിക്കണം.

ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത ശേഷവും വിചാത്രമായ അവകാശ വാദങ്ങളുമായുള്ള നിത്യാന്ദയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. നിത്യാനന്ദ ഇക്വഡോറില്‍ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ ഇക്വഡോറില്‍ ഇല്ലെന്നും ഇയാളുടെ അപേക്ഷ തള്ളിയെന്നും ഹെയ്തിയിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.

ഇക്വഡോറില്‍ ദ്വീപ് വാങ്ങി കൈലാസമെന്ന പ്രത്യേക കേന്ദ്രമാക്കിയെന്ന വാര്‍ത്തയും രാജ്യം നിരസിച്ചിരുന്നു. നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലാണ് ഗുജറാത്ത്, കര്‍ണാടക പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസിൽ കുറ്റം ചാർത്തപ്പെട്ടതിന് പിന്നാലെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു.

Next Story
Read More >>