പൗരത്വ ഭേദഗതി നിയമം: ആസ്‌ട്രേലിയില്‍ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധിച്ചു

ഇന്ത്യ മുട്ടുകുത്തുകയില്ല നമ്മള്‍ നിശബ്ദരാകാനും പോകുന്നില്ല, മതത്തിന്റെ പേരിലുള്ള വിവേചനം നിര്‍ത്തുക എന്നിങ്ങനെയുള്ള നിരവധി പോസ്റ്ററുകളുമായാണ് പ്രധിഷേധക്കാര്‍ ഒത്തുകൂടിയത്.

പൗരത്വ ഭേദഗതി നിയമം: ആസ്‌ട്രേലിയില്‍ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധിച്ചു

സിഡ്‌നി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തില്‍ ആസ്ട്രേലിയയില്‍ പ്രതിഷേധിച്ചു. സിഡ്‌നിയിലാണ് പ്രതിഷേധം നടന്നത്. വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന ഇന്ത്യയെ തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയിട്ടുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ത്യ മുട്ടുകുത്തുകയില്ല നമ്മള്‍ നിശബ്ദരാകാനും പോകുന്നില്ല, മതത്തിന്റെ പേരിലുള്ള വിവേചനം നിര്‍ത്തുക എന്നിങ്ങനെയുള്ള നിരവധി പോസ്റ്ററുകളുമായാണ് പ്രധിഷേധക്കാര്‍ ഒത്തുകൂടിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആസ്‌ട്രേലിയ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ വ്യത്യസ്ത രാഷ്ട്രിയ ചിന്താഗതിക്കാരും പങ്കെടുത്തു.

പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തിയായിരുന്നു പ്രതിഷേധം തെലുങ്കാനയിലെ കോണ്‍ഗ്രസ് എം.പി കോമതി വെങ്കിട്ട റെഡി ഉദ്ഘാടനം ചെയ്തു. സുരേഷ് വല്ലത്ത് ,ഇന്‍ഡ്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി എന്നിവര്‍ സംസാരിച്ചു. അഫ്താബ് മുഹമ്മദ്, സുഖ്ബീര്‍ സന്ധു , സോബന്‍ തോമസ് , ജിജേഷ് പി വി എന്നിവര്‍ നേതൃത്വം നല്‍കി. സിഡ്നിയില്‍ പാരമറ്റ പാര്‍ക്കിലായിരുന്നു പ്രതിഷേധം നടന്നത്.

Read More >>