കോൺ​ഗ്രസിൻെറ മണ്ടത്തരങ്ങൾ തിരുത്തി; പൗരത്വ ഭേദഗതി ബില്ലിൽ രാഹുലിന് മറുപടിയുമായി കിരൺ റിജിജു

കോണ്‍ഗ്രസിന്റെ നയങ്ങൾ കാരണ‌മാണ് അനധികൃത കുടിയേറ്റക്കാര്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രവേശിച്ചത്.

കോൺ​ഗ്രസിൻെറ മണ്ടത്തരങ്ങൾ തിരുത്തി; പൗരത്വ ഭേദഗതി ബില്ലിൽ രാഹുലിന് മറുപടിയുമായി കിരൺ റിജിജു

ദേശീയ പൗരത്വ ഭേദഗതി ബില്ലിലൂടെ കോൺ​ഗ്രസിൻെറ മണ്ടത്തരങ്ങൾ തിരുത്തിയെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു. രാഹുലിൻെറ വിമർശനത്തിന് ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ നയങ്ങൾ കാരണ‌മാണ് അനധികൃത കുടിയേറ്റക്കാര്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രവേശിച്ചതെന്നും ഇപ്പോൾ അഭയാര്‍ഥികള്‍ക്ക് ഞങ്ങളുടെ സംരക്ഷിത ഭൂമിയില്‍ പ്രാദേശിക പൗരന്മാരാകാന്‍ കഴിയില്ലെന്നും കിരൺ റിജിജു പറഞ്ഞു.

" ഇല്ല, രാഹുല്‍ ഗാന്ധി ജി, നിയമങ്ങള്‍ ലംഘിച്ച് നിങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ അഭയാര്‍ഥികളെയും ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു!. കോണ്‍ഗ്രസിന്റെ നയം കാരണം അനധികൃത കുടിയേറ്റക്കാര്‍ എല്ലാവരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രവേശിച്ചു. നിങ്ങളുടെ മണ്ടത്തരങ്ങള്‍ ശരിയാക്കി, ഇപ്പോള്‍ അഭയാര്‍ഥികള്‍ക്ക് ഞങ്ങളുടെ സംരക്ഷിത ഭൂമിയില്‍ പ്രാദേശിക പൗരന്മാരാകാന്‍ കഴിയില്ല! "- കിരൺ റിജിജു ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്നും വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നുമായിരുന്നു രാഹുലിൻെറ വിമർശനം. ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു കേന്ദ്ര സർക്കാറിനെ വിമർശിച്ച് ട്വിറ്ററിലൂടെ രാഹുൽ രംഗത്തെത്തിയത്.

Read More >>