മോദിയെ വിമര്‍ശിച്ചാല്‍ ശ്രേഷ്ഠപദവി ഗോപി!

ഉന്നത നിലവാരം പുലര്‍ത്തുന്ന പല സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും ശ്രേഷ്ഠ പദവി നല്‍കാന്‍ സര്‍ക്കാരിന് മടിയാണ്. ഈ യൂണിവേഴ്‌സിറ്റികൾ മോദി സർക്കാറിനെ നിരന്തരം വിമർശിക്കുന്നു എന്ന റിപ്പോർട്ട് മാനവ വിഭവ ശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവേദക്കറിനു ഇന്റലിജെന്റ് ബ്യൂറോ കൈമാറിയിട്ടുണ്ട്.

മോദിയെ വിമര്‍ശിച്ചാല്‍ ശ്രേഷ്ഠപദവി ഗോപി!

ന്യൂഡൽഹി: ചില ആളുകള്‍ അങ്ങനെയാണ് അവര്‍ക്ക് പലതും തിരിയില്ല. ഭരണാധികാരികള്‍ ആരാണെന്നാണ് ചിലരുടെ വിചാരം? അവര്‍ ദൈവങ്ങളാണ്. വിമര്‍ശനാതീതരായ ദൈവങ്ങള്‍. അവരെ വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വെച്ചിരിക്കുമോ? ഇല്ല, ആ പണിയാണ് പ്രമുഖ സര്‍വകലാശാലകള്‍ക്ക് മോദി കൊടുത്തുകൊണ്ടിരിക്കുന്നത്. അശോക യൂണിവേഴ്സിറ്റി, കെ.ആര്‍.ഇ.എ, ആസിം പ്രേംജി തുടങ്ങിയവരൊക്കെ ഈ ലിസ്റ്റില്‍ വരും. ഉന്നത നിലവാരം പുലര്‍ത്തുന്ന പല സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും ശ്രേഷ്ഠ പദവി നല്‍കാന്‍ സര്‍ക്കാരിന് മടിയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഈ യൂണിവേഴ്‌സിറ്റികൾ മോദി സർക്കാറിനെ നിരന്തരം വിമർശിക്കുന്നു എന്ന റിപ്പോർട്ട് മാനവ വിഭവ ശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവേദക്കറിനു ഇന്റലിജെന്റ് ബ്യൂറോ (ഐ.ബി) കൈമാറിയെന്നു ദ് പ്രിന്റ്. ഇൻ റിപ്പോർട്ട് ചെയ്യുന്നു.

അശോക യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ പ്രതാപ് ഭാനു മേഹ്ത കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന വ്യക്തിയാണെന്നു റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ആശിഷ് ധവാൻ 'സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ദ് വയർ.ഇൻ ' പോലുള്ള വെബ്‌സൈറ്റുകൾക്ക് പണം മുടക്കുന്നു. സ്വതന്ത്രവും പൊതു താൽപര്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള മാദ്ധ്യമ പ്രവർത്തനം പോത്സാഹിപ്പിക്കുന്ന ഇൻഡിപെൻഡന്റ് പബ്ലിക് സ്പിരിറ്റെഡ് മീഡിയ ഫൗണ്ടേഷൻ (ഐ.പി.എസ്.എം.എഫ്) ബോർഡ് അംഗമാണ് അദ്ദേഹം. ദ് വയർ.ഇന്നിനു ഐ.പി.എസ്.എം.എഫ് ഫണ്ട് ലഭിക്കുന്നുണ്ട്.

കെ.ആർ.ഇ.എ യൂണിവേഴ്‌സിറ്റിയുടെ ഉപദേശ അംഗങ്ങളിൽ ആർ.ബി.ഐ മുൻ ഗവർണറും സർക്കിന്റെ വിമർശകനുമായ രഘുറാം രാജനുണ്ട്. ഗുജറാത്തിലെ കലാപം അവസാനിപ്പിക്കാൻ മോദി ശ്രമിച്ചില്ലെന്നു പറഞ്ഞ സാമൂഹ്യ പ്രവർത്തക അനു അഗ ഗവേർണിങ് കൗൺസിലിലുണ്ടെന്നു ഐ.ബി റിപ്പോർട്ട് പറയുന്നു.

അസിം പ്രംജി യൂണിവേഴ്‌സിറ്റിക്ക് ശ്രേഷ്ഠ പദവി നൽകാതിരിക്കാൻ കാരണമായി പറയുന്നത് അസിം പ്രംജി ഫിലാന്ത്രോപിക് ഇനിഷ്യേറ്റിവ് ലിമിറ്റഡ് ചാരിറ്റബിൽ ട്രസ്റ്റിലൂടെ ദ് വയർ.ഇന്നിനു ഫണ്ട് നൽകുന്നു എന്നതാണ്. ഇതിനു പുറമെ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് പ്രതിസന്ധി നേരിടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. വിപ്രോം എർത്തിയൻ 2016 അവാർഡ് ദാന ചടങ്ങിൽവച്ച് സ്മാർട്ട് സിറ്റികളെ കുറിച്ച് സംസാരം മാത്രമെ നടക്കുന്നുള്ളൂ, പ്രധാനമന്ത്രി സ്മാർട്ട് സിറ്റികളുടെ നിർമ്മാണം ഇഴയിപ്പിച്ചെന്നു പ്രംജി പറഞ്ഞിരുന്നു.

ഒമ്പത് യൂണിവേഴ്‌സിറ്റികളെ കുറിച്ചാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് ഐ.ബി നൽകിയത്. ഒമ്പത് യൂണിവേഴ്‌സിറ്റികളും ശ്രഷ്ഠ പദവിക്കായി തെരഞ്ഞെടുത്ത രണ്ടാമത്തെ പട്ടികയിലുണ്ട്. 12 യൂണിവേഴ്‌സറ്റികളാണ് പട്ടികയിൽ ആകെയുള്ളത്.

മുൻ മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷൻ എൻ. ഗോപാല സ്വാമി അദ്ധ്യക്ഷനായ എംപവേർഡ് എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ യൂണിവേഴ്‌സിറ്റികളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആദ്യ പട്ടികയിലുള്ള യൂണിവേഴ്‌സിറ്റികൾക്ക് 2018 ജൂലൈയിൽ ശ്രേഷ്ഠ പദവി നൽകിയിരുന്നു. ശ്രേഷ്ഠ പദ്ധവി ലഭിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപയുടെ ഫണ്ട് അഞ്ചു വർഷത്തിനുള്ളിലായി ലഭിക്കും. സ്വാകാര്യ സ്ഥാപനങ്ങൾക്ക് സ്വയംഭരണവും ലഭിക്കും. ഐ.ബി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ശ്രേഷ്ഠ പദവി വൈകുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

ജിയോ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം

2018 ജൂലൈയിൽ ആറു ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് സർക്കാർ ശ്രേഷ്ഠ പദവി നൽകിയിരുന്നു. ഇതിൽ ഇനിയും പ്രവർത്തനമാരംഭിക്കാത്ത മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ടായിരുന്നു. ജെ.എൻ.യു ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകളെ ഒഴിവാക്കിയാണ് റിലയൻസിനു ശ്രേഷ്ഠ പദവി നൽകിയത്. റിലയൻസിനെ വഴിവിട്ടു സഹായിക്കാനാണ് കേന്ദ്രസർക്കാർ ശ്രേഷ്ഠ പദവി നൽകിയതെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ലോകത്തോര നിലവാരത്തിലുള്ള സ്ഥാപനത്തിനു വേണ്ടിയുള്ള മുതൽമുടക്ക് കണക്കിലെടുത്താണ് പദവി നൽകിയതെന്നാണ് സർക്കാർ വാദം.

ശ്രേഷ്ഠ പദ്ധവിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്ന എംപവേർഡ് എക്‌സ്‌പേർട്ട് കമ്മിറ്റി (ഇ.ഇ.സി) റിപ്പോർട്ട് യു.ജി.സി കമ്മിഷൻ 29നു പരിഗണിക്കുമെന്നു മാനവ വിഭവ ശേഷി വികസന മന്ത്രാലയ സെക്രട്ടറി ആർ. സുബ്രഹ്മണ്യം പറഞ്ഞു. ഐ.ബി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Read More >>