ബിരിയാണിക്കൊപ്പം 'ഉള്ളി'യില്ല; ഹോട്ടലിൽ സംഘർഷം, രണ്ടുപേർക്ക് പരിക്ക്

ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർക്കാണ് പരിക്കേറ്റത്. ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചതായുള്ള ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിരിയാണിക്കൊപ്പം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ രണ്ട് പേർക്ക് പരിക്ക്. ബെലഗാവി നഗരത്തിലെ നെഹ്‌റു നഗറിലെ ഹോട്ടലിലാണ് സംഭവം. ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർക്കാണ് പരിക്കേറ്റത്. ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചതായുള്ള ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹോട്ടലിലെത്തിയ യുവാക്കൾ ബിരിയാണി ഒർഡർ ചെയ്യുകയായിരുന്നു. ബിരിയാണിക്കൊപ്പം ഉള്ളി ലഭിക്കാതെ വന്നതോടെ യുവാക്കൾ ഉള്ളി ആവശ്യപ്പെട്ടു. എന്നാൽ വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതിൽ രേഷം പൂണ്ട യുവാക്കൾ ജീവനക്കാരെ അസഭ്യം പറഞ്ഞതായാണ് റിപ്പോർട്ട്.

തുടർന്നാണ് ജീവനക്കാർ ഇവരെ കയ്യേറ്റം ചെയ്തത്. യുവാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം രാജ്യത്ത് ദിനംപ്രതി ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. ഞായറാഴ്ച ബെംഗളൂരുവില്‍ ഉള്ളി വില 200 രൂപവയാണ് ഒരു കിലോ ഉള്ളിക്ക് വില.

Next Story
Read More >>