ആർ.എസ്.എസിനെ അംഗീകരിക്കുന്നുണ്ടോ?; മോദിയെ വെട്ടിലാക്കി പ്രിയങ്ക

എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആർ.എസ്.എസ് നേതാവിന്റെ ട്വീറ്റിലെ വാചകങ്ങൾ ചേർത്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

ആർ.എസ്.എസിനെ അംഗീകരിക്കുന്നുണ്ടോ?; മോദിയെ വെട്ടിലാക്കി പ്രിയങ്ക

ന്യൂഡൽഹി: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വെട്ടിലാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സൗഹാർദ്ദപൂർണ്ണമായ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആർ.എസ്.എസിന്റെ ആശയത്തെ മോദിയും ബി.ജെ.പിയും ബഹുമാനിക്കുന്നില്ലെന്നു പ്രിയങ്ക പറഞ്ഞു.

'ഒന്നുകിൽ നരേന്ദ്രമോദിയും ബി.ജെ.പിയും ആർ.എസ്.എസിനെ ബഹുമാനിക്കുന്നില്ല. അല്ലെങ്കിൽ ജമ്മു-കശ്മീരിൽ ഒരു പ്രശ്‌നം ഉണ്ടെന്ന് ഇപ്പോഴും അവർ വിശ്വസിക്കുന്നില്ല. ഇത് വളരെ അതിശയകരമാണ്.'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആർ.എസ്.എസ് നേതാവിന്റെ ട്വീറ്റിലെ വാചകങ്ങൾ ചേർത്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ആർ.എസ്.എസ് പബ്ലിസിറ്റി മേധാവി അരുൺ കുമാറിന്റേതായിരുന്നു പ്രിയങ്ക ഉദ്ധരിച്ച ട്വീറ്റ്. സംവരണം അടക്കമുള്ള വിഷയങ്ങളിൽ സൗഹാർദ്ദപൂർണ്ണമായ ചർച്ച നടത്തി എല്ലാവരും അവരവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞ് വേണം പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന ആർ.എസ്.എസ് തലവന്‍ മോഹൻ ഭാഗവതിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അരുൺ കുമാറിന്റെ ട്വീറ്റ്.

Read More >>