ഹിന്ദി വിരുദ്ധ പ്രക്ഷോഭം; ഡിഎംകെ സമരം പിൻവലിച്ചതായി എം.കെ സ്റ്റാലിൻ

പ്രതിഷേധത്തില്‍ നിന്നും പിന്മാറിയെങ്കിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ഇനിയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം; ഡിഎംകെ സമരം പിൻവലിച്ചതായി എം.കെ സ്റ്റാലിൻ

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ തമഴ്നാട്ടിൽ നടത്താനിരുന്ന സമരം താൽക്കാലികമായി പിൻവലിച്ചതായി പാർട്ടി അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ.

പ്രതിഷേധത്തില്‍ നിന്നും പിന്മാറിയെങ്കിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ഇനിയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കിയ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കുന്നത്.

തമിഴ്‌നാട് ഗവര്‍ണര്‍ ബാന്‍വാരിലാല്‍ പുരോഹിതും മുതിര്‍ന്ന നേതാവ് ടിആര്‍ ബാലുവും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് സ്റ്റാലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഗവര്‍ണറുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിനു ഉദ്ദേശമില്ലെന്ന് ​ഗവർണർ അറിയിച്ചതായും സ്റ്റാലിന്‍ വ്യക്തമാക്കി.

സെപ്തംബര്‍ 20 വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് പ്രതിഷേധം തീരുമാനിച്ചിരുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന നിര്‍ദേശം മാത്രമാണ് മുന്നോട്ട് വച്ചതെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Next Story
Read More >>