'അവര്‍ ഗാന്ധിയെ കൊന്നു; ഇനി ലക്ഷ്യം ഗാന്ധിയുടെ പ്രത്യേയ ശാസ്ത്രങ്ങള്‍': ആര്‍എസ്എസിനെതിരെ ദിഗ്‌വിജയ സിംഗ്

ബിജെപി രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഞങ്ങൾ അതിനെതിരെ പോരാടുന്നത് തുടരുമെന്നും സിങ്

ഭോപാൽ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിംഗ്.

മഹാത്മാഗാന്ധിയെ കൊന്ന ആര്‍എസ്എസ് ഇപ്പോള്‍ രാജ്യത്തെ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കാനാണ്
ശ്രമിക്കുന്നതെന്ന് സിങ് പറഞ്ഞു. ആർഎസ്എസ് ഒരു രജിസ്റ്റേർഡ് സംഘടനയല്ലെന്നും ബിജെപി രാജ്യത്ത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഞങ്ങൾ അതിനെതിരെ പോരാടുന്നത് തുടരുമെന്നും സിങ് വ്യക്തമാക്കി.

സിഎഎയെയും എൻആർസിയെയും പൂർണ്ണ ശക്തിയോടെ എതിർക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽഎസ് ഹർദേനിയ രചിച്ച പുസ്തകത്തിന്റെ ഉറുദു പതിപ്പ് അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story
Read More >>