ധോണി ബിജെപിയിലേക്കോ; വിരമിച്ച ശേഷം ധോണി ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി

ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും സഞ്ജയ് പാസ്വാന്‍ പറഞ്ഞു.

ധോണി ബിജെപിയിലേക്കോ; വിരമിച്ച ശേഷം ധോണി ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി

ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച ശേഷം ​മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്​ ധോണി ബി.ജെ.പിയിൽ ചേരുമെന്ന്​ മുൻ കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സഞ്​ജയ്​ പാസ്വാൻ. വാർത്ത ഏജൻസി ഐ.എ.എൻ.എസിന്​ നൽകിയ അഭിമുഖത്തിലാണ്​ പാസ്വാൻ ഇക്കാര്യം പറഞ്ഞത്​.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്‌സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും സഞ്ജയ് പാസ്വാന്‍ പറഞ്ഞു.

ധോണിയുടെ പാർട്ടി പ്രവേശനത്തെ കുറിച്ച്​ ദീർഘമായ ചർച്ചകൾ നടന്നു. ധോണിക്ക്​ പാർട്ടിയിൽ നൽകേണ്ട പദവിയെ കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ അദ്ദേഹത്തിൻെറ വിരമിക്കലിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത കൈവരുവെന്നും പാസ്വാൻ പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രശസ്​ത വ്യക്​തകളെ അമിത്​ ഷാ സന്ദർശിച്ചിരുന്നു. സംബർഗ്​ സംപ്രധാനൻ എന്ന പേരിലായിരുന്നു പരിപാടി. ഇതിൻെറ ഭാഗമായി അമിത്​ ഷാ ധോണിയുടെ വീട്ടിലും എത്തിയിരുന്നു.

Read More >>