നിങ്ങള്‍ക്കു മാത്രം മതിയോ ആധാര്‍; വരുന്നു പശു ആധാര്‍ !

സാധാരണ ആധാർ കാർഡിനു സമാനമായിരിക്കും പശു ആധാർ കാർഡ്. യുണിക്ക് ഐഡന്റിഫിക്കേഷൻ നമ്പറും (യു.ഐ.ഡി)ഉണ്ടായിരിക്കും.മൃഗവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇതിൽ ഉൾപ്പെടും

നിങ്ങള്‍ക്കു മാത്രം മതിയോ ആധാര്‍; വരുന്നു പശു ആധാര്‍ !

ന്യൂഡൽഹി: ലക്ഷക്കണക്കിന് ആളുകൾ സ്വന്തമാക്കിയ ആധാർ കാർഡിന് ഇനി മുതൽ പശുക്കൾക്കും എരുമകൾക്കും അപേക്ഷിക്കാം. പശു ആധാർ എന്നറിയപ്പെടുന്ന ഇഫർമേഷൻ നെറ്റ്വർക്ക് ഫോർ അനിമൽ പ്രൊഡക്ടിവിറ്റി ആന്റ് ഹെൽത്ത്(ഐ.എൻ.എ.പി.എച്ച്) സംവിധാനം നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ്( എൻ.ഡി.ഡി.ബി) തയ്യാറാക്കുകയാണ്. ഇത് വിജയകരമാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ മൃഗവിവര ശൃംഖലയായിരിക്കുമിത്.

സാധാരണ ആധാർ കാർഡിനു സമാനമായിരിക്കും പശു ആധാർ കാർഡ്. യുണിക്ക് ഐഡന്റിഫിക്കേഷൻ നമ്പറും (യു.ഐ.ഡി)ഉണ്ടായിരിക്കും.മൃഗവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇതിൽ ഉൾപ്പെടും.

കന്നുകാലികളെ അനധികൃതമായി കടത്തുന്നതു തടയുന്നതിനായി 2015ലാണ് കേന്ദ്രം മൃഗങ്ങൾക്കും ആധാർ വേണമെന്ന ആശയം മുന്നോട്ടു കൊണ്ടുവന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പാലുല്പാദിപ്പിക്കുന്ന പശു, എരുമ എന്നിവയ്ക്കാണ് കാർഡ് നൽകുക. ഇത് വിജയിച്ചാൽ മറ്റു മൃഗങ്ങൾക്കു കൂടി കാർഡ് സംവിധാനം നടപ്പാക്കും.

ചെവിയിൽ ഇയർ ടാഗ്, 12 അക്ക നമ്പർ എന്നിവയാണ് പശു ആധാറിൽ നൽകുക. മൃഗത്തിന്റെ പാലുല്പാദനം, കുത്തിവെപ്പ്, പ്രതിരോധ ശേഷി, പ്രജനനശേഷി എന്നിങ്ങനെ വിവിധ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും.

Read More >>