അമ്മ മുടിവെട്ടാന്‍ ആവശ്യപ്പെട്ടു; കൗമാരക്കാരന്‍ തൂങ്ങി മരിച്ചു

പൊങ്കലിന്റെ അവധിക്ക് അമ്മയെ കാണാനത്തിയ കുട്ടിയോട് ഇവർ മുടി വെട്ടാൻ നിർബന്ധിക്കുകയും തമ്മിൽവാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

അമ്മ മുടിവെട്ടാന്‍ ആവശ്യപ്പെട്ടു; കൗമാരക്കാരന്‍ തൂങ്ങി മരിച്ചു

ചെന്നൈ: മുടി വെട്ടാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്ന് ചെന്നൈയിൽ കൗമാരക്കാരൻ തൂങ്ങിമരിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ 16 കാരന്‍ ശ്രീനിവാസനാണ് മുടിവെട്ടാന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത് ചെയ്തത്.

കുട്ടിയുടെ അമ്മ ചെന്നൈയില്‍ സിനിമ മേഖലയിൽ ജോലിചെയ്തു വരികയാണ്. കുട്ടി നാട്ടിലാണ് പഠിക്കുന്നത്. പൊങ്കലിന്റെ അവധിക്ക് അമ്മയെ കാണാനത്തിയ കുട്ടിയോട് ഇവർ മുടി വെട്ടാൻ നിർബന്ധിക്കുകയും തമ്മിൽവാക്കേറ്റമുണ്ടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയാണ് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

മകനുമായി അമ്മ ബാർബർ ഷോപ്പിൽ പോയിരുന്നെന്നും കുട്ടിയോട് മുടിവെട്ടാൻ ആവശ്യപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Read More >>