ഉള്ളി പൊള്ളുന്നു; കിലോയ്ക്ക് നൂറു രൂപ കടന്നു, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ ആലോചന.

ഇറാന്‍, തുര്‍ക്കി, ഈജിപത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൊവ്വാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഉള്ളി പൊള്ളുന്നു; കിലോയ്ക്ക് നൂറു രൂപ കടന്നു, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ ആലോചന.

രാജ്യത്ത് ഉള്ളിവില കത്തിക്കയറിയതോടെ വിപണിയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. രൂക്ഷമായ ക്ഷാമം പരിഹരിക്കാനും കുതിച്ചുയരുന്ന വില നിയന്ത്രിക്കാനും വിദേശത്തു നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഇറാന്‍, തുര്‍ക്കി, ഈജിപത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൊവ്വാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മറ്റു രാജ്യങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്ത് എളുപ്പത്തിലുളള ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രിസഭാ യോഗ ശേഷം കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു.

ഉള്ളിയുടെ ഗുണനിലഉള്ളിയുടെ ഗുണനിലവാരവും മറ്റും നോക്കി ഇറക്കുമതിയില്‍ ഉദാരമായ സമീപനം പുലര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.വാരവും മറ്റും നോക്കി ഇറക്കുമതിയില്‍ ഉദാരമായ സമീപനം പുലര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇറക്കുമതിക്കായുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ഇറാന്‍,തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങളിലെ ഇന്ത്യന്‍ എംബസികളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 80-100 കണ്ടയനര്‍ ഉള്ളി ഉടന്‍ രാജ്യത്തെത്തിക്കാനാണ് നിര്‍ദ്ദേശം.Next Story
Read More >>