നിര്‍ഭയ കേസ്: പ്രതികളുടെ വധ ശിക്ഷ ഒന്നിച്ചുവേണ്ട; കേന്ദ്ര- ഡല്‍ഹി സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍

പ്രതികളുടെ മരണവാറണ്ട്​ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും വധശിക്ഷ വെവ്വേറ നടത്തണമെന്നുമായിരുന്നു കേന്ദ്രസർക്കാറിൻെറ ആവശ്യം. ഇത്​ ഡൽഹി ഹെെക്കോടതി നിരാകരിക്കുകയായിരുന്നു.

നിര്‍ഭയ കേസ്: പ്രതികളുടെ വധ ശിക്ഷ ഒന്നിച്ചുവേണ്ട; കേന്ദ്ര- ഡല്‍ഹി സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍

നിര്‍ഭയ ബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ ഒന്നിച്ചു നടപ്പാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര- ഡല്‍ഹി സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍. കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സ‌ർക്കാരിന്‍റെ ​ഹ‌ർജി കോടതി തള്ളി മണിക്കൂറുകൾക്കകമാണ് കേന്ദ്ര- ഡല്‍ഹി സര്‍ക്കാറുകളുടെ നടപടി.

പ്രതികളുടെ മരണവാറണ്ട്​ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും വധശിക്ഷ വെവ്വേറ നടത്തണമെന്നുമായിരുന്നു കേന്ദ്രസർക്കാറിൻെറ ആവശ്യം. ഇത്​ നിരാകരിച്ച കോടതി, ഹര്‍ജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ ശിക്ഷ ഒരുമിച്ച് നടത്തണമെന്നാണ് അഭിപ്രായമെന്നും സർക്കാറിനെ അറിയിക്കുകയായിരുന്നു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസിലെ ഒരു പ്രതി തിരുത്തല്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നിയമത്തിൻെറ സാങ്കേതികത്വം ഉപയോ​ഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന് നിരീക്ഷിച്ച കോടതി അത് അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് സുരേഷ് കെയ്ത്ത് വ്യക്തമാക്കി

Next Story
Read More >>