സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ അഖിലേഷ് യാദവിന്റെ 14കാരി മകള്‍; പ്രതികരിച്ച് പാര്‍ട്ടി നേതൃത്വം

പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ നേതാവാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.

സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ അഖിലേഷ് യാദവിന്റെ 14കാരി മകള്‍; പ്രതികരിച്ച് പാര്‍ട്ടി നേതൃത്വം

ലഖ്‌നൗവിലെ സിഎഎവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ 14 കാരിയായ മകള്‍ ടീന യാദവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി പാര്‍ട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഞായറാഴ്ച സവാരിക്കായി വീടിനു സമീപമുള്ള ക്ലോക്ക് ടവറിനടുത്തേക്ക് ടീന പോയതായിരുന്നുവെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ആസമയം പ്രദേശത്ത് നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയോടൊപ്പം ഒരാള്‍ സെല്‍ഫിയെടുക്കുകയായിരുന്നുവെന്നും ഈ ഫോട്ടോയാണ് വെെറലായതെന്നുമാണ് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്.

പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ നേതാവാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെല്ലാം ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

Read More >>