പൗരത്വ ഭേദഗതി നിമയത്തിന് രാജ്യത്ത് തൊഴിലുണ്ടാക്കാനാകില്ല; വിമർശകരെ നിങ്ങൾ രാജ്യദ്രോഹികളാക്കുന്നു:കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

നിങ്ങൾ പറയുന്ന അച്ഛേ ദിൻ വന്നോട്ട, പക്ഷേ ഈ മണിക്കൂറിലെ പ്രശ്‌നങ്ങൾ പരിഹരിക്കൂ

പൗരത്വ ഭേദഗതി നിമയത്തിന് രാജ്യത്ത് തൊഴിലുണ്ടാക്കാനാകില്ല; വിമർശകരെ നിങ്ങൾ രാജ്യദ്രോഹികളാക്കുന്നു:കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

മുംബൈ: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. പൗരത്വ ഭേദഗതി നിയമത്തിന് രാജ്യത്ത് തൊഴിലുണ്ടാക്കാനാകില്ലെന്ന് ശിവസേന മുഖപത്രമായ സാംന കുറ്റപ്പെടുത്തി.

'സി.എ.എയും എൻ.ആർ.സിയും രാജ്യത്ത് തൊഴിൽ ഉണ്ടാക്കില്ല. തൊഴിൽ സൃഷ്ടിക്കാൻ സർക്കാരിന് ഒരു പദ്ധതിയുമില്ല. ഇപ്പോൾ തൊഴിലെടുക്കുന്നവർക്കു പോലും ഇത് നിലനിൽക്കുമെന്ന് ഉറപ്പില്ല. ഇത്തരം പ്രശ്‌നങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ നിങ്ങൾ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണ്. രാജ്യത്തെ സാധാരണക്കാർ പണപ്പെരുപ്പത്തിൽ പൊറുതിമുട്ടുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിയും. പശ്ചിമ ഏഷ്യയിലെ തർക്കങ്ങൾ, യു.എസ് ചൈന വ്യാപാരയുദ്ധം എന്നിവയെല്ലാം സമകാലീക പ്രശ്‌നങ്ങളാണ്. പക്ഷേ, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കും പണപ്പെരുപ്പത്തിനുമെതിരെ തുടർച്ചയായ രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും ബി.ജെ.പി സർക്കാർ സ്വീകരിച്ച നയങ്ങൾ എന്താണ്? റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന പണപ്പെരുപ്പം സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ്. 2014ൽ അധികാരത്തിലേറാൻ ഉപയോഗിച്ച ജനങ്ങളെ ഇപ്പോൾ അതേ കാരണത്തിൽ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.'- ശിവസേന ആരോപിച്ചു.

'നിങ്ങൾ പറയുന്ന അച്ഛേ ദിൻ വന്നോട്ട, പക്ഷേ ഈ മണിക്കൂറിലെ പ്രശ്‌നങ്ങൾ പരിഹരിക്കൂ.'- ശിവസേന പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യമുപേക്ഷിച്ചതിന് ശേഷം നിരന്തരം വിമര്‍ശനവുമായി ശിവസേന എത്താറുണ്ട്. മോദി സര്‍ക്കാറിന്‍റെ നയങ്ങളെ ഏറ്റവും കൂടതുല്‍ വിമര്‍ശിക്കുന്നതും ഇപ്പോള്‍ ശിവസേനയായിരിക്കും.

Read More >>