ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയെ കണ്ടെത്തി

1858ല്‍ ബ്രിട്ടീഷ് പ്രകൃതിശാസ്ത്ര പണ്ഡിതന്‍ ആല്‍ഫ്രഡ് റുസ്സല്‍ വല്ലെയ്സും 1981ല്‍ എന്റമോളജിസ്റ്റ് ആദം മെസ്സെറുമാണ് ഈ തേനീച്ചയുടെ ഗണത്തിലുള്ളതിനെ നേരത്തെ കണ്ടിട്ടുള്ള രണ്ട് ഗവേഷകര്‍.

ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയെ കണ്ടെത്തി

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ തേനീച്ചയെ കണ്ടെത്തിയതായി ഗവേഷകര്‍. ഇന്തോനീഷ്യയിലാണ് മനുഷ്യന്റെ തള്ളവിരലിന്റെ വലിപ്പമുള്ള തേനീച്ചയെ കണ്ടെത്തിയത്. 1981നു ശേഷം ആദ്യമായാണ് ഇത്ര വലിപ്പമുള്ള തേനീച്ചയെ കണ്ടെത്തുന്നത്. ഫോട്ടോഗ്രാഫര്‍ ക്ലേ ബോള്‍ട്ട്, എന്റമോളജിസ്റ്റ് എലി യാമെന്‍, ബിഹേവിയറല്‍ എകോളജിസ്റ്റ് സൈമണ്‍ റോബ്സണ്‍, പക്ഷി ശാസ്ത്രജ്ഞന്‍ ഗ്രെന്‍ ചില്‍ട്ടണ്‍ എന്നിവരാണ് ഇന്തോനീഷ്യയിലെ ഹ്യുമിഡ് ഇന്തോനീഷ്യ വനങ്ങളില്‍ ഗവേഷണം നടത്തിയത്.
വടക്കന്‍ മോളുക്കാസ് എ്ന്നറിയപ്പെടുന്ന വനത്തിലെ ഒരു ദ്വീപില്‍ നിന്നാണ് തേനീച്ചയെ കണ്ടെത്തിയത്. എട്ടടി നീളമുള്ള കൂടായിരുന്നു ഈ തേനീച്ചയുടേത്. പെണ്‍ തേനീച്ചയെയാണ് കണ്ടെത്തിയത്. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇതേ ഗണത്തിലുള്ള തേനീച്ചയെ കണ്ടെത്തിയത് ഗവേഷരില്‍ പ്രതീക്ഷ പകരുന്നുണ്ട്.


ഇന്തോനീഷ്യയിലെ കാടുകളില്‍ ഈ ഗണത്തില്‍ പെടുന്ന തേനീച്ചകള്‍ വേറെയുമുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍. ഖനികളുടെ ആധിക്യം കാരണം വംശനാശഭീഷണി നേരിടുന്നവയുടെ ഗണത്തില്‍ പെടുന്നതാണ് ഈ തേനീച്ചയും.

1858ല്‍ ബ്രിട്ടീഷ് പ്രകൃതിശാസ്ത്ര പണ്ഡിതന്‍ ആല്‍ഫ്രഡ് റുസ്സല്‍ വല്ലെയ്സും 1981ല്‍ എന്റമോളജിസ്റ്റ് ആദം മെസ്സെറുമാണ് ഈ

തേനീച്ചയുടെ ഗണത്തിലുള്ളതിനെ നേരത്തെ കണ്ടിട്ടുള്ള രണ്ട് ഗവേഷകര്‍.

Read More >>