ബെംഗ്ലുരു: ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവര്‍ 5000

50 വാര്‍ഡുകളിലും കൊതുകുമരുന്ന് തളിക്കാനും ഫോഗിങ്ങിനുമായി നാല് ആളുകളെ വീതം നിയമിച്ചിട്ടുണ്ട്

ബെംഗ്ലുരു: ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവര്‍ 5000


ബെംഗ്ലുരു: നഗരത്തില്‍ ജനുവരി മുതല്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത് 5000 ഡെങ്കു കേസുകള്‍. ഇത്രയധികം കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏറ്റവുമധികം ഡെങ്കി രോഗികളുള്ള 50 വാര്‍ഡുകളില്‍ അധികം വളണ്ടിയേഴ്‌സിനെ നിയമിക്കുമെന്ന് മേയര്‍ ഗംഗാമ്പിക മല്ലികാര്‍ജ്ജുന്‍ പറഞ്ഞു. ഡെങ്കി കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയാനുള്ള അവലോകന യോഗം ഇന്നലെ നടന്നു.

അവലോകന യോഗം പുറത്തുവിട്ട കണക്കനുസരിച്ച് കിഴക്കന്‍ മേഖല, മഹാദേവപുരം, ദക്ഷിണ മേഖല എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിച്ചത്.ഡെങ്കിയുടെ വ്യാപനം തടയാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമായി നിലവില്‍ ഈ മേഖലകളിലായി 200 ഓളം വളണ്ടിയേഴ്‌സിനെ നിയമിച്ചിട്ടുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം തടയാന്‍ വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

50 വാര്‍ഡുകളിലും കൊതുകുമരുന്ന് തളിക്കാനും ഫോഗിങ്ങിനുമായി നാല് ആളുകളെ വീതം നിയമിച്ചിട്ടുണ്ട.

Read More >>