ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുന്നു

പൗത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്താലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുന്നു

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയടിക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഡിസംബര്‍ 12 മുതല്‍ക്ക് 14 വരെയുള്ള ദ്വിദിന സന്ദര്‍ശനത്തിനായാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്.

അതേസമയം പൗത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്താലയം വിലക്കേർപ്പെടുത്തി. ഇന്നലെയാണ് മന്ത്രാലയം സ്വകാര്യ ദൃശ്യമാദ്ധ്യമ സ്ഥാപനങ്ങൾക്ക് പൗരത്വ പ്രതിഷേധം റിപ്പോർട്ടു ചെയ്യരുതെന്ന് നോട്ടീസ് നൽകിയത്. സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാനം തകർക്കുന്നതോ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതോ ആയ വാർത്തകൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായാണ് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ കേന്ദ്ര സർക്കാർ നേരിടുന്നത്. അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലും അനിശ്ചിതകാലത്തേക്ക് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലും ത്രിപുരയിലും സംഘർഷമേഖലകളിൽ സൈന്യത്തെ വിന്യസിച്ചു. അസമിൽ മുഖ്യമന്ത്രിയുെട വസതിക്കുനേരെ രാത്രി കല്ലേറുണ്ടായി.

Next Story
Read More >>