ഹരിയാനയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്‌പോര്; പരിഹരിക്കാനാകെ ഹൈക്കമാന്‍റ്

സംസ്ഥാനത്ത് ഇനി ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങൾ എന്താണെന്ന് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ഹൂഡയെ പിന്തുണക്കുന്നവരെ ചേർത്ത് സമിതിയുണ്ടാക്കിയത്

ഹരിയാനയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്‌പോര്; പരിഹരിക്കാനാകെ ഹൈക്കമാന്‍റ്

ഛത്തീസ്ഗഡ്: മുൻ ഹരിയാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയും സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവറും തമ്മിൽ വാക്‌പോര്. മുൻ ഹരിയാന മന്ത്രി എച്ച്.എസ് ചദ്ദയെ ചെയർമാനാക്കി ഹൂഡ രൂപീകരിച്ച 36 അംഗ സമിതിക്കെതിരെ അശോക് തൻവർ രംഗത്തെത്തി.

കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ച സമിതികൾക്ക് മാത്രമേ സംസ്ഥാനത്ത് ഔദ്യോഗികമായി പ്രവർത്തിക്കാൻ കഴിയൂവെന്ന് അശോക് തൻവർ പറഞ്ഞു. മറ്റൊരാൾക്കും അങ്ങനെ ഒരു സമിതി രൂപീകരിക്കാൻ അവകാശമില്ല. വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത് സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരിക്കുന്നുവെന്നാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഹൈക്കമാൻഡ് സംസ്ഥാനത്തെ സംഘടന പ്രശ്നങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അശോക് തൻവർ പരഞ്ഞു. ഹൂഡയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ പ്രകടന പത്രിക അച്ചടക്കരാഹിത്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇനി ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങൾ എന്താണെന്ന് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ഹൂഡയെ പിന്തുണക്കുന്നവരെ ചേർത്ത് സമിതിയുണ്ടാക്കിയത്. കോൺഗ്രസ് നേതാവ് ധരംപാൽ മാലിക്, ഫൂൽ ചന്ദ് മുല്ലാന, നിയമസഭാംഗങ്ങളായ കുൽദീപ് ശർമ, കരൺ സിങ് ദലാൽ, ആനന്ദ് സിങ് ഡാങ്കി, ഗീത ഭുക്കൽ, ശകുന്ദള ഖതക്, സമ്പത്ത് സിങ്, മുൻ എം.പി ഷാദി ലാൽ ബത്ര തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനും വാക്പോര് തുടരുമ്പോൾ പ്രശ്നം പരിഹരിക്കാനാവാതെ നിൽക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

Next Story
Read More >>