രാഹുൽ ഗാന്ധി ഇപ്പോഴല്ലേ രാഷ്ട്രീയത്തിൽ വന്നത്; ബി.ജെ.പി മൂന്ന് തലമുറയായി ഉണ്ട്: അമിത് ഷാ

മെഹ്ബൂബ മുഫ്തിയുടേയും ഫറൂഖ് അബ്ദുല്ലയുടേയും നേതൃത്വത്തിലുള്ള കശ്മീരിലെ മുൻ സർക്കാരുകളേയും അമിത് ഷാ വിമർശിച്ചു.

രാഹുൽ ഗാന്ധി ഇപ്പോഴല്ലേ രാഷ്ട്രീയത്തിൽ വന്നത്; ബി.ജെ.പി മൂന്ന് തലമുറയായി ഉണ്ട്: അമിത് ഷാ

മുംബൈ: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇപ്പോഴാണ് രാഷ്ട്രീയത്തിൽ വന്നതെന്നും എന്നാൽ ബി.ജെ.പി മൂന്ന് തലമുറകളായി രാഷ്ട്രീയത്തിലുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഭരണഘടനയിലെ മുംബൈയിൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് അമിത്ഷായുടെ വിമർശനം.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചും ഇതിന് കാരണക്കാരായ മുൻ കോൺഗ്രസ് സർക്കാരിനെ വിമർശിച്ചുമാണ് അമിത്ഷാ സെമിനാറിൽ സംസാരിച്ചത്. 'പ്രധാനമന്ത്രി മോദിയുടെ ധീരതയെയും ചടുലതയെയും ഞാൻ അഭിനന്ദിക്കുന്നു. 305 സീറ്റുകളുമായി ഞങ്ങൾ രണ്ടാം തവണ സർക്കാർ രൂപീകരിച്ചയുടൻ പാർലമെന്റിന്റെ ആദ്യ സെഷനിൽ തന്നെ ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കംചെയ്തു.'-അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് അമിത്ഷാ ഉന്നയിച്ചത്. ' രാഹുൽ ഗാന്ധി പറയുന്നത് 370-ാം അനുച്ഛേദം രാഷ്ട്രീയ പ്രശ്‌നമാണെന്നാണ്. രാഹുൽ ബാബ, നിങ്ങൾ ഇപ്പോളാണ് രാഷ്ട്രീയത്തിലേക്ക് വന്നത്, പക്ഷേ ബി.ജെ.പി മൂന്ന് തലമുറകൾ കശ്മീരിന് വേണ്ടി ജീവൻ നൽകി, 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾക്ക് ഇത് രാഷ്ട്രീയ വിഷയമല്ല, അവിഭക്ത ഭാരത മാതാവ് എന്ന ഞങ്ങളുടെ ലക്ഷ്യമാണ്.'-അമിത് ഷാ പറഞ്ഞു.

മെഹ്ബൂബ മുഫ്തിയുടേയും ഫറൂഖ് അബ്ദുല്ലയുടേയും നേതൃത്വത്തിലുള്ള കശ്മീരിലെ മുൻ സർക്കാരുകളേയും അമിത് ഷാ വിമർശിച്ചു.

'മൂന്ന് കുടുംബങ്ങളുടെ ഭരണം ഒരിക്കലും അഴിമതി വിരുദ്ധ യൂണിറ്റ് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അവിടെ പ്രവർത്തിക്കുന്നുണ്ട്. ജമ്മു-കശ്മീരിൽ അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കും. കശ്മീരിലെ രാ്ഷ്ട്രീയം മാത്രം കാണുന്ന കോൺഗ്രസും ദേശ സ്‌നേഹത്തിന് പ്രാധാന്യം നൽകുന്ന ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന മത്സരം.'-അമിത് ഷാ പറഞ്ഞു.

Read More >>