നിങ്ങൾ എന്താണ് ചെയ്യുന്നത്; വിമർശിച്ച ട്വീറ്റിന് മറുപടിയുമായി ധനമന്ത്രി

എന്തുകൊണ്ടാണ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജിവിപ്പിക്കാനുള്ള നടപടികൾ ധനമന്ത്രി സ്വീകരിക്കാത്തത് എന്നായിരുന്നു പ്രമുഖ ഡ്രഗ് വ്യവസായ സ്ഥാപനമായ ബയോകോണിന്റൈ ചെയർമാൻ മസൂംദാറിന്റെ ചോദ്യം

നിങ്ങൾ എന്താണ് ചെയ്യുന്നത്; വിമർശിച്ച ട്വീറ്റിന് മറുപടിയുമായി ധനമന്ത്രി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യംനിലതെറ്റി നിൽക്കുമ്പോൾ ട്വിറ്ററിൽ വന്ന വിമർശനത്തിന് മറുപടി നൽകി ധനമന്ത്രി നിർമല സീതാരാമൻ. സംരംഭക കിരൺ മസൂംദാർ ഷാ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പാണ് വാക്‌പോരുകൾക്ക് വഴിവെച്ചത്. എന്തുകൊണ്ടാണ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജിവിപ്പിക്കാനുള്ള നടപടികൾ ധനമന്ത്രി സ്വീകരിക്കാത്തത് എന്നായിരുന്നു പ്രമുഖ ഡ്രഗ് വ്യവസായ സ്ഥാപനമായ ബയോകോണിന്റൈ ചെയർമാൻ മസൂംദാറിന്റെ ചോദ്യം.കൂടാതെ ഇ-സിഗരറ്റ് നിരോധിക്കുന്നത് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണെന്നും ഇന്ത്യയിൽ ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചതും ഇവർ ചോദ്യം ചെയ്തിരുന്നു.

ഇത് ട്വിറ്ററിൽ ചർച്ചാ വിഷയമായതോടെ ധനമന്ത്രിതന്നെ മറുപടിയുമായി രംഗത്തുവന്നു. ധനമന്ത്രിയെന്ന നിലയിൽ നിങ്ങൾ നിരീക്ഷിച്ചിരിക്കാം. സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിനായി വേണ്ട നടപടികളെ കുറിച്ച് ഞാൻ പതിവായി സംസാരിക്കുന്നുണ്ട്. പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്- നിർമ്മല ട്വിറ്ററിൽ മറുപടി നൽകി.

'കിരൺ ജി, കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് വാർത്താ സമ്മേളനം നടന്നത്. മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ഞാനായിരുന്നു. മാത്രമല്ല കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്റർനാഷണൽ മീറ്റിൽ പങ്കെടുക്കാനായി പോയതാണ്. അദ്ദേഹം ഇന്ത്യയിലില്ല- എന്നായിരുന്നു ഇ-സിഗരറ്റ് വിഷയത്തിൽ നിർമലയുടെ മറുപടി.

ധനമന്ത്രിയുടെ പ്രതികരണത്തിന് മസൂദാർ തിരിച്ചും മറുപടി നൽകി. എനിക്ക് ഇപ്പോൾ മനസ്സിലായി , ഞാൻ തിരുത്തുന്നു. എന്റെ ആശയകുഴപ്പം വിശദീകരിച്ചതിനും നിങ്ങളുടെ പ്രതികരണത്തിനും നന്ദി എന്നായിരുന്നു മറുപടി.

Read More >>