ജല്ലിക്കെട്ടിൻെറ ലഹരിയിൽ പാലമേട്; ഇറക്കിവിട്ടത് 700 ഓളം കാളകളെ, 72 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റതായി റിപ്പോർട്ട്

വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജല്ലിക്കാട്ട് നടത്താനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു.

ജല്ലിക്കെട്ടിൻെറ ലഹരിയിൽ പാലമേട്; ഇറക്കിവിട്ടത് 700 ഓളം കാളകളെ, 72 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റതായി റിപ്പോർട്ട്

ത​മി​ഴ്​​നാ​ട്ടി​ൽ പൊങ്കിലിനോടനുബന്ധിച്ച് നടക്കുന്ന ജെ​​ല്ലി​​ക്കെ​​ട്ടിന് ബധനാഴ്ച തുടക്കമായിരുന്നു. ഇന്ന് മധുര പാലമേടിൽ നടന്ന ജല്ലിക്കെട്ടിൽ 700 ഓളം കാളകളെ ഇറക്കി വിട്ടതായാണ് റിപ്പോർട്ട്. കൊയ്ത്തുത്സവമായ പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ ജല്ലിക്കെട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ജെ​ല്ലി​ക്കെ​ട്ടി​ൽ 72 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റതായും റിപ്പോർട്ടുണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്തോ​ളം​പേ​രെ മ​ധു​ര രാ​ജാ​ജി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 21വയസ്സിൽ താഴെയുള്ളവരെ ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മധുര ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ജല്ലിക്കെട്ടുകളില്‍ 2000ത്തില്‍ അധികം കാളകളെയാണ് ഇറക്കിയിട്ടുള്ളത്. ജനുവരി 31 വരെ വിവിധയിടങ്ങളില്‍ ജല്ലിക്കെട്ട് അരങ്ങേറും. ലോ​ക​പ്ര​സി​ദ്ധ​മാ​യ അ​ല​ങ്കാ​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ട്​ ജ​നു​വ​രി 17നാ​ണ്. വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജല്ലിക്കാട്ട് നടത്താനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. നി​യ​മാ​നു​സൃ​തം ന​ട​ക്കു​ന്ന ജെ​ല്ലി​ക്കെ​ട്ട്​ മേ​ള​ക​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ന്​ കോ​ട​തി​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഹ​ര​ജി​ക്കാ​ർ​ക്ക്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More >>