പശുക്കൾക്ക് ഇണയെ കണ്ടെത്താൻ ആപ്പ്

കർഷകന് തന്റെ പശുവിന് ആനുയോജ്യമായ ഇണയെ ആപ്പിലൂടെ കണ്ടെത്താം. അതിന്റെ പ്രായം, സ്ഥലം, ചിത്രം എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പശുക്കൾക്ക് ഇണയെ കണ്ടെത്താൻ ആപ്പ്

ലണ്ടൻ: പശുക്കൾക്ക് അനുയോജ്യമായ ഇണയെ കണ്ടെത്താനുള്ള ആപ്പ്. യു.കെയിലെ ഫാർമിങ് സ്റ്റാർട്ട് അപ്പ് ആണ് ടുഡ്ഡർ എന്ന ആപ്പിന് രൂപം നൽകിയത്. പ്രജനനത്തിനായി ഇണയെ കണ്ടെത്താനാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്. കർഷകന് തന്റെ പശുവിന് ആനുയോജ്യമായ ഇണയെ ആപ്പിലൂടെ കണ്ടെത്താം. അതിന്റെ പ്രായം, സ്ഥലം, ചിത്രം എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പ് സൈ്വപ്പ് ചെയ്യുന്നതിന് അനുസരിച്ച് പശുവിന്റെ ശബ്ദം പുറത്തുവരും. ഇഷ്ടമായാൽ ഇടത് ബട്ടണും ഇഷ്ടമായില്ലെങ്കിൽ വലതു ബട്ടണും അമർത്തിയാൽ മതി. കാർഷിക മേഖലയെയും ആടുമാടുകളുടെ വിതരണത്തെയും ആപ്പിന് കീഴിൽ കൊണ്ടുവരികയാണ് ഇതിന്‍റെ ലക്ഷ്യം.

പ്രജനനത്തിന് ഇനി കന്നുകാലികളെ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോവേണ്ടതില്ല- ആപ്പ് നിർമ്മാതാവായ ഹെക്ടർ പറയുന്നു.

Read More >>