സോണിയാ ഗാന്ധിയുടെ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ 21% വർദ്ധന

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ 9.28 കോടിയുടെ ആസ്തിയായിരുന്നു സോണിയാ ഗാന്ധി രേഖപ്പെടുത്തിയിരുന്നത്.

സോണിയാ ഗാന്ധിയുടെ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ 21% വർദ്ധന

അഞ്ചുവർഷത്തിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സമ്പാദ്യത്തിൽ 21% വർദ്ധന. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ 9.28 കോടിയുടെ ആസ്തിയായിരുന്നു സോണിയാ ഗാന്ധി രേഖപ്പെടുത്തിയിരുന്നത്. 2019ൽ ഇത് 11.82 കോടിയായാണ് വർദ്ധിച്ചത്. പണമായി കൈയിൽ 60000രൂപയും ബാങ്കിൽ സ്ഥിരം നിക്ഷേപമായി 16.59ലക്ഷവും ഉണ്ട്. 2.44 കോടി ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്. പോസ്റ്റൽ സേവിങ്‌സിൽ 72.25 ലക്ഷം നിക്ഷേപമുണ്ട്. ധരമന്തി, സുൽത്താൻപൂരിലെ മെഹ്‌റുലി ഗ്രാമങ്ങളിൽ 7.29കോടിയുടെ കൃഷിഭൂമിയും ഇറ്റലിയിൽ 7.52 കോടിയുടെ ഭൂമിയും ഉണ്ട്.

രാഹുൽ ഗാന്ധിക്കായി അഞ്ചു ലക്ഷത്തിന്റെ വ്യക്തിഗത ലോണും സോണിയ കൈപ്പറ്റിയിട്ടുണ്ട്. 59.97 കോടി വിലവരുന്ന 1.2 കി.ഗ്രാം സ്വർണം, 88കി.ഗ്രാം വെള്ളി എന്നിവയും സോണിയക്കുണ്ട്. എന്നാൽ, സ്വന്തമായി കാറില്ല.

Read More >>