ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക: നാള വിക്ഷേപിക്കുന്ന പിഎസ്എല്‍വി, മിഷന്‍ ശക്തി സൃഷ്ടിച്ച ബഹിരാകാശ മാലിന്യത്തില്‍ തട്ടി തകരുമോ?

ന്യൂഡൽഹി: മിഷൻശക്തിയുടെ ഭാഗമായി രാജ്യം വിക്ഷേപിച്ച ഉപഗ്രഹവേധ മിസൈൽ(എ സാറ്റ്) നാളെ നടക്കുന്ന പി.എസ്.എൽ.വി വിക്ഷേപണത്തിന് ഭീഷണിയായേക്കുമെന്ന ആശങ്കയിലാണ്...

ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക: നാള വിക്ഷേപിക്കുന്ന പിഎസ്എല്‍വി, മിഷന്‍ ശക്തി സൃഷ്ടിച്ച ബഹിരാകാശ മാലിന്യത്തില്‍ തട്ടി തകരുമോ?

ന്യൂഡൽഹി: മിഷൻശക്തിയുടെ ഭാഗമായി രാജ്യം വിക്ഷേപിച്ച ഉപഗ്രഹവേധ മിസൈൽ(എ സാറ്റ്) നാളെ നടക്കുന്ന പി.എസ്.എൽ.വി വിക്ഷേപണത്തിന് ഭീഷണിയായേക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. ഇന്ത്യ വിക്ഷേപിച്ച എ സാറ്റ് ഭൂമിയുടെ 300 കിലോമീറ്റർ ദൂരത്തിൽ മാലിന്യക്കൂമ്പാരമായി മാറിയിട്ടുണ്ടെന്ന കണ്ടെത്തലാണ് ആശങ്ക പരത്തുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെ വിക്ഷേപിക്കുന്ന പി.എസ്.എൽ.വി റോക്കറ്റ് ഈ മാലിന്യങ്ങൾക്കിടയിലൂടെയാണ് കടന്നുപോവേണ്ടത്. ഇവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാദ്ധ്യത വലുതാണെന്നതാണ് ആശങ്കക്ക് കാരണം.

മാർച്ച് 27നാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിക്ഷേപിച്ച് 700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വീഴ്ത്തി അഭിമാനകരമായ നേട്ടം കൈവരിച്ചത്. എന്നാൽ ഉപഗ്രഹം പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങൾ 300ലധികം കഷണങ്ങളായി ഭൗമാന്തരീക്ഷത്തിൽ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.

മൂന്ന് മിനുട്ടാണ് ഉപഗ്രഹത്തെ വീഴ്ത്താന്‍ മിസൈലിന് വേണ്ടിവന്നത്. എന്നാൽ ഇത് മൂലമുണ്ടായ അവശിഷ്ടങ്ങൾ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഇന്ത്യക്ക് ഉണ്ടാക്കുകയെന്നും അതിനെ മറികടക്കാൻ ശാസ്ത്രഞ്ജർ എന്ത് പ്രതിവിധിയാണ് കരുതിയിട്ടുള്ളതെന്നുമാണ് ഇനി അറിയേണ്ടത്. മനുഷ്യനിർമിതമായ രണ്ട് അതിവേഗ വസ്തുക്കൾ ബഹിരാകാശത്ത് പരസ്പരം ഇടിച്ചാൽ അതിന്റെ അവശിഷ്ടങ്ങൾ ഭാവിയിലെ വിക്ഷേപണത്തിന് വെല്ലുവിളിയായേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവശിഷ്ടം രൂപപ്പെട്ട് കുറച്ച് ആഴ്ചകളെങ്കിലും ഇത് തുടരുമെന്നാണ് അവർ പറയുന്നത്. സംഭവം നടന്ന് ആറു ദിവസം മാത്രം പിന്നിടുന്ന വേളയിൽ നാളെ ഇന്ത്യ വിക്ഷേപിക്കുന്ന എമിസാറ്റ് എന്ന ഉപഗ്രഹത്തിന് ഇത് ഭീഷണിയായേക്കും ഈ അവശിഷ്ട കൂമ്പാരം.

എന്നാൽ നിലവിൽ ഇത്തരം പല അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് രാജ്യങ്ങൾ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. 100-150 ബഹിരാകാശ മാലിന്യങ്ങൾക്കിടയിലൂടെ ആണ് എല്ലാ വിക്ഷേപണവും നടക്കുന്നത്. അതുകൊണ്ട് ഇത് സാധാരണയായി ഉള്ള സ്ഥിതിവിശേഷമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഡി.ആർ.ഡി.ഒ മുൻ തലവൻ വി.കെ സരസ്വത് അഭിപ്രായപ്പെട്ടു.

ഏതൊരു വിക്ഷേപണത്തിന് മുമ്പും ഇത്തരത്തിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാനായി ഐ.എസ്.ആർ.ഒ ശ്രദ്ധിക്കാറുണ്ട്. ഇത് ഒരു സാധാരണ പ്രക്രിയ ആണെന്നും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തിനായി തങ്ങൾ കൂടുതൽ ജാഗ്രതയിലാണെന്നും അസിസ്റ്റന്റ് സയന്റിഫിക് സെക്രട്ടറി വിവേക് സിങ് അറിയിച്ചു. ഇത്തരത്തിലുള്ള ബഹിരാകാശ മാലിന്യങ്ങളെ കണ്ടെത്താനായി പ്രത്യേക ട്രാക്കിങ് റഡാർ സ്ഥാപിച്ചിട്ടുണ്ട് ശ്രീഹരിക്കോട്ടയിൽ.

Read More >>