പെരുമ പൊലിയാതെ സമൂസപ്പടി

പതിറ്റാണ്ടുകൾക്കു മുമ്പ് മുംബൈയില്‍‍ ജോലിതേടിപ്പോയ കുഞ്ഞിമുഹമ്മദിൽ നിന്നാണ് സമൂസപ്പടിയുടെ ചരിത്രം തുടങ്ങുന്നത്. തിരിച്ചെത്തിയ കുഞ്ഞിമുഹമ്മദ് സമൂസ എന്ന രുചിയൂറും വിഭവം നാട്ടുകാര്‍ക്കും പരിചയപ്പെടുത്തി. ആദ്യമായാണ് അന്നാട്ടുകാർ സമൂസ കാണുന്നതും രുചിക്കുന്നതും. ക്രമേണ സമൂസ അവര്‍ക്ക് വരുമാനമാർഗം കൂടിയായി. ഗ്രാമത്തിലെ യുവാക്കളും സ്ത്രീകളുമടക്കം വീടുകളില്‍ സമൂസയുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. അങ്ങനെ പഴേടത്തുപടി എന്ന ഗ്രാമത്തിന് സമൂസപ്പടി എന്ന പേരുവീണു.

പെരുമ പൊലിയാതെ സമൂസപ്പടിസമൂസ നിര്‍മ്മാണത്തിലേര്‍പ്പെട്ട സമൂസപ്പടിയിലെ കുടുംബം - ഫുആദ് സനീന്‍

പി.കെ മുഹമ്മദ് ഫാറൂക്ക്

മലപ്പുറം: സമൂസയെന്നു കേള്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നുണ്ടോ? രുചിയേറെയുള്ള സമൂസ വയറുനിറയെ കഴിക്കാൻ കൊതിയുണ്ടോ? നിങ്ങള്‍ക്ക് പറ്റിയ ഒരിടമുണ്ട് മലപ്പുറം കൂട്ടിലങ്ങാടിയിൽ. സമൂസയുടെ രുചിപ്പെരുമകൊണ്ട് പ്രശസ്തമായ സമൂസപ്പടി ഗ്രാമം. കൂട്ടിലങ്ങാടി കീരംകുണ്ട് -പഴമുള്ളൂര്‍ റൂട്ടിലാണ് സമൂസപ്പടി. സമൂസയുടെ സ്വന്തം നാട്.

പതിറ്റാണ്ടുകൾക്കു മുമ്പ് മുംബൈയില്‍‍ ജോലിതേടിപ്പോയ കുഞ്ഞിമുഹമ്മദിൽ നിന്നാണ് സമൂസപ്പടിയുടെ ചരിത്രം തുടങ്ങുന്നത്. തിരിച്ചെത്തിയ കുഞ്ഞിമുഹമ്മദ് സമൂസ എന്ന രുചിയൂറും വിഭവം നാട്ടുകാര്‍ക്കും പരിചയപ്പെടുത്തി. ആദ്യമായാണ് അന്നാട്ടുകാർ സമൂസ കാണുന്നതും രുചിക്കുന്നതും. ക്രമേണ സമൂസ അവര്‍ക്ക് വരുമാനമാർഗം കൂടിയായി. ഗ്രാമത്തിലെ യുവാക്കളും സ്ത്രീകളുമടക്കം വീടുകളില്‍ സമൂസയുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. അങ്ങനെ പഴേടത്തുപടി എന്ന ഗ്രാമത്തിന് സമൂസപ്പടി എന്ന പേരുവീണു.

നൂറോളം കുടുംബങ്ങളാണ് ഇവിടെ സമൂസ നിർമ്മാണത്തില്‍നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നത്. വീടിനോട് ചേർന്നുതന്നെയാണ് സമൂസ നിർമ്മാണവും വിൽപ്പനയും. അർദ്ധരാത്രിയാവുന്നതോടെയാണ് സമൂസപ്പടിയിലെ കമ്പനികൾ സജീവമാകുക. പതുക്കെ സമൂസപ്പടിക്കാരുടെ മാത്രം രഹസ്യചേരുവകൾ ചേർത്തുള്ള സമൂസകളുടെ രുചിഗന്ധം ഗ്രാമത്തിനുമേല്‍ പരക്കാന്‍ തുടങ്ങും. പുലർച്ചെ നാലാകുമ്പൊഴേക്ക് ആവശ്യക്കാരുടെ വരവായി. സാധാരണ ദിവസങ്ങളില്‍ മൂന്നുനാലായിരം സമൂസ വിൽക്കുമ്പോള്‍ റമദാൻ സീസണിൽ പതിനായിരത്തിലേറെ സമൂസയാണ് ദിനംപ്രതി സമൂസപ്പടിയിൽ നിന്ന് രുചിപ്രേമികളെ തേടിപ്പോകുന്നത്.

ഇവിടുത്തെ സമൂസപ്പെരുമ മലപ്പുറത്ത് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ വിവിധ തുറകളിൽ നിന്നും സമൂസപ്പടിയിലേക്ക് ചെറുകിട കച്ചവടക്കാരുൾപ്പെടെ ആവശ്യക്കാർ പതിവായി എത്തുന്നുണ്ട്. രുചിവൈവിദ്ധ്യമാണ് സമൂസപ്പടിയിലെ സമൂസകളെ വേറിട്ടുനിര്‍ത്തുന്നത്.

വെജിറ്റബിൾ, ചിക്കൻ, ബീഫ്, എഗ്ഗ് തുടങ്ങിയവയാണ് സമൂസയിലെ താരങ്ങൾ. ഭക്ഷണപ്രിയര്‍ക്ക് ഒരിത്തിരി ഇഷ്ടക്കൂടുതല്‍ വെജിറ്റബിൾ സമൂസയോടുതന്നെ. സമൂസപ്പടിയിലെ സമൂസകൾ വിശ്വസിച്ചു കഴിക്കാം. കാരണം ആരോഗ്യവകുപ്പ് അധികൃതരുടെ സർട്ടിഫിക്കറ്റ് വാങ്ങിയാണ് സമൂസപ്പടിയിലെ ഓരോ സമൂസ കമ്പനിയും പ്രവർത്തിക്കുന്നത്.

മൂന്നുരൂപ മുതൽ മുകളിലോട്ട് വിലവരുന്ന സമൂസകളാണ് സമൂസപ്പടിയിലുള്ളത്. കടലിനക്കരെപ്പോലും ഖ്യാതിയുണ്ട് സമൂസപ്പടിയുടെ രുചിക്കൂട്ടിന്. ഇവിടെ നിന്ന് സമൂസ ഉണ്ടാക്കാൻ പഠിച്ചവർ ഗൾഫ് രാജ്യങ്ങളിലും നാടിന്റെ പേരുകാക്കുന്നതിനൊപ്പം നല്ല വരുമാനവും ഉണ്ടാക്കുന്നെന്ന് സി.ടി സമൂസക്കമ്പനിയിലെ മുഹമ്മദ് ഫാറൂഖ് 'തത്സമയ'ത്തോട് പറഞ്ഞു.

Read More >>