ആയുര്‍വേദ ഐസ്‌ക്രീം വേണോ; 'പോണ്ടിച്ചേരി'യിലേക്ക് പോരൂ

എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്. ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങൾ, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോർക്കുകാർക്കിടയിൽ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം.

ആയുര്‍വേദ ഐസ്‌ക്രീം വേണോ;

ന്യുയോർക്ക്: ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരില്ല. വാനിലയും സ്ട്രോബെറിയും ചോക്ലേറ്റും തുടങ്ങി വിവിധ രുചികളിലുള്ള ഐസ്‌ക്രീമുകൾ നമ്മൾ രുചിച്ചിട്ടുണ്ടാവും. എന്നാൽ, ന്യൂയോർക്കിലെ ഈ പ്രശസ്ത ഇന്ത്യൻ റസ്റ്റോറന്റിൽ കിട്ടുന്ന ഐസ്‌ക്രീം തികച്ചും വ്യത്യസ്തമാണ്. ആയുർവേദ ഐസ്‌ക്രീമാണ് പോണ്ടിച്ചേരി എന്ന പേരിലുള്ള റസ്റ്ററന്റിലെ വിശേഷ ഐറ്റം.

എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്. ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങൾ, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോർക്കുകാർക്കിടയിൽ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം.

മത്തങ്ങക്കുരുവിലും എള്ളിലും ഉരുട്ടിയെടുത്ത പപ്പായ ഓറഞ്ച് ഐസ്‌ക്രീം, പൊടിച്ച പിസ്തയിൽ ഉരുട്ടിയെടുത്ത മുരിങ്ങാ മിന്റ് അവൊക്കോഡോ ഐസ്‌ക്രീം, ചോക്കലേറ്റ് ചില്ലി കുക്കി, മഞ്ഞൾ ഐസ്‌ക്രീം എന്നിവയാണ് ആള്‍ക്കാര്‍ക്ക് ഏറെ പ്രിയം. മഞ്ഞൾപ്പൊടി, മുളകുപൊടി, ചെമ്പരത്തി, റോസ് തുടങ്ങിയ പുഷ്പങ്ങൾ എന്നിവ ഉൾപ്പെടുത്തിയും കോണുകൾ നിർമിക്കുന്നു.

ഒന്നിലധികം ഫ്ളേവറുകൾ ഒരുമിച്ചു ചേർത്തുള്ള ഐസ്‌ക്രീമുകളും ലഭ്യമാണ്. ഫ്ളേവർ ഏതായാലും രുചിയുടെ കാര്യത്തിൽ ആരുടെയും നാവിൽ വെള്ളമൂറിക്കുന്നതാണ് ഇവയെന്ന് അനുഭവസ്ഥർ പറയുന്നു. അനിത ജെയ്സിൻഗാനി, അജ്നജായ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'പോണ്ടിച്ചേരി' റസ്റ്ററന്റിൽ ഇന്ത്യൻരുചികളെ അടിസ്ഥാനമാക്കിയുള്ള മറ്റ് നിരവധി വ്യത്യസ്ത ഡിഷുകളും ലഭ്യമാണ്.

Read More >>