വില ഉയരുന്നു, കെെപൊള്ളി കരിമീൻ

കോട്ടയം: കരിമീന്റെ വില ഉയരുന്നു. അഞ്ഞൂറുരൂപയ്ക്ക് മുകളിലാണ് കരിമീന്റെ ഇപ്പാേഴത്തെ വില. പ്രളയം കാരണം ആവാസവ്യവസ്ഥ തകർന്നതിനെ തുടർന്ന് കരിമീന്റെ ലഭ്യത കു...

വില ഉയരുന്നു, കെെപൊള്ളി കരിമീൻ

കോട്ടയം: കരിമീന്റെ വില ഉയരുന്നു. അഞ്ഞൂറുരൂപയ്ക്ക് മുകളിലാണ് കരിമീന്റെ ഇപ്പാേഴത്തെ വില. പ്രളയം കാരണം ആവാസവ്യവസ്ഥ തകർന്നതിനെ തുടർന്ന് കരിമീന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമായതാണെന്നാണ് വിദഗ്ദർ പറയുന്നത്. മുൻ വർഷങ്ങളിൽ തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ കരിമീൻ ചാകരയായിരുന്നുവെങ്കിൽ ഇപ്പോൾ ലഭ്യക്കുന്നത് പേരിനു മാത്രം. ഇതോടെയാണ് വില ഓരോ ദിവസവും ഉയർന്നത്. എന്നാൽ അടുത്ത സീസസണിൽ ഉത്പാദനം വർധിക്കുമെന്നാണ് പ്രതീക്ഷ.

തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം ഇരച്ചെത്തുന്നതിനൊപ്പം വ്യാപകമായി മുന്തിയിനം കരിമീനിനെ മുമ്പ് ലഭിച്ചിരുന്നു. ഒരു വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് കുറഞ്ഞത് 20 കിലോ കരിമീനെങ്കിലും ലഭ്യമായിരുന്നു. എന്നാൽ അത് ഇപ്പോൾ അഞ്ചാറു കിലോയായി ചുരുങ്ങി.

അഞ്ചു പേർ വരെ ഒരു വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നതിനാൽ ഇവർക്കുള്ള വരുമാനവും ഗണ്യമായി കുറഞ്ഞു. കുമരകത്തെ സഹകരണ സംഘങ്ങളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും രാവിലെ എത്തിക്കുന്ന കരിമീൻ മൊത്തമായും ഹൗസ് ബോട്ടുകാരും റിസോർട്ടുകാരും വാങ്ങുന്നതിനാൽ സാധാരണക്കാർക്ക് കരിമീൻ ലഭ്യമല്ലാതായി.

കുമരകം മേഖലയിൽ മാത്രം 60 ഹൗസ് ബോട്ടുകൾ കായൽ സവാരി നടത്തുന്നുണ്ട്. ഓരോ ബോട്ടിലും ദിവസവും കുറഞ്ഞത് 10 മുതൽ 50 കരിമീൻ വരെ വാങ്ങാറുണ്ട്. റിസോർട്ടുകളിലും ഹോട്ടലുകളിലും വാങ്ങുന്നത് ഇതിലേറെ. വള്ളമെത്തുമ്പോൾ തന്നെ ഇവർ മീനും വാങ്ങി മടങ്ങും. സമീപകാലത്തെ ഏറ്റവും വലിയ ഉത്പാദന കുറവാണ് കരിമീനിന് ഉണ്ടായതെന്ന് മത്സ്യഗവേഷകകനായ ഡോ. കെ.പി. പത്മകുമാർ പറയുന്നു.

പൂർണ വളർച്ചയെത്താൻ ഒരു വർഷമെടുക്കുന്ന എടുക്കുന്ന കരിമീൻ പ്രജനനത്തിനു തെളിഞ്ഞ വെള്ളവും ഒഴുക്കു കുറവും ആവശ്യമാണ്. എന്നാൽ ഇത്തവണ പ്രളയത്തിൽ കായൽ അടിത്തട്ട് വരെ കലങ്ങിയത് കരിമീനിന് തിരിച്ചടയായി. ഒഴുക്ക് വർധിച്ചത് പ്രജനനത്തെ ബാധിച്ചു. പ്രളയനാന്തരം സൂഷ്മ സസ്യങ്ങൾ പെരുകിയതും കരിമീനിന്റെ ആവാസവ്യവസ്ഥയെ തകർത്തു. പ്രളയത്തിന് തൊട്ടു മുമ്പായി കരിമീൻ കൂടുതലായി ലഭ്യച്ചിരുന്നുവെങ്കിലും പിന്നീട് കുറയുകയായിരുന്നു.

വേമ്പനാട്ടുകായലിൽ വൈക്കം ഭാഗത്ത് ഇത്പാദനം കൂടിയപ്പോൾ കുമരകം ഭാഗത്ത് വൻ തോതിൽ ഉത്പാദനം കുറഞ്ഞു. ഇപ്പോൾ കുറഞ്ഞാലും അടുത്ത സീസണിൽ ഉത്പാദനം വർധിക്കുമെന്ന പ്രതീക്ഷയിലാണ്.

Read More >>