നാളെ തുലാപ്പത്ത്; ഉത്തരകേരളത്തില്‍ ഇനി തെയ്യക്കാലം

കൃഷിയും കന്നുകാലിമേയ്ക്കലും കന്നുപൂട്ടലുമൊക്കെ ഉപജീവനമാർഗ്ഗമാക്കിയ ഗ്രാമീണകര്‍ഷകരുടെ ഉത്സവമാണ് പത്താമുദയം. കാലികൾ മേയുന്ന മേച്ചിൽപുറങ്ങളിലും ആലയിലുമെല്ലാം വിളക്കും പലകയും വച്ച് കൃഷിക്കാർ പൂജിക്കുന്നു. അന്നദാതാവായി തന്നോടൊപ്പം അദ്ധ്വാനിക്കുന്ന ജീവിയോട് മനുഷ്യൻ കാണിക്കുന്ന അടുപ്പത്തിന്റെ സൂചന. കാഞ്ഞിരമരത്തിനു കീഴിലാണു കാലിച്ചാൻ തെയ്യത്തിന്റെ ആരൂഢം.

നാളെ തുലാപ്പത്ത്; ഉത്തരകേരളത്തില്‍ ഇനി തെയ്യക്കാലംതെയ്യക്കാഴ്ച്ചകള്‍ ഫേസ് ബുക്ക് പേജില്‍ നിന്ന്

കാസർകോട്: നാളെ തുലാമാസപ്പത്ത്. ഭൂമി ഉർവ്വരയാകുന്ന ദിവസം. മാനംതെളിഞ്ഞ് തെയ്യക്കാവുകൾ ഉണുരുകയായി. ഇനി ഇടവമാസംവരെ കളിയാട്ടക്കാലം. കാലിച്ചാൻ കാവുകളിൽ കാലിച്ചാനൂട്ടലാണ് പ്രധാനം. കന്നുകാലികളുടെയും കർഷകന്റെയും രക്ഷകനായ കാലിച്ചാൻ തെയ്യവും നാളെ അരങ്ങിലെത്തും. സൂര്യൻ ഉച്ചസ്ഥായിയിലെത്തുന്ന ഈ ദിവസം കിണ്ടിയിൽ വെള്ളം നിറച്ചു, പൂക്കൾഅർച്ചിച്ച് സൂര്യനെ കാണിച്ചു പടിഞ്ഞാറ്റയിൽ കൊണ്ടുവയ്ക്കുന്നു മുത്തശ്ശിമാർ. വെളിച്ചത്തെ ആവാഹിച്ച് നമ്മുടെ പൂജാമുറിയിലേക്കു കൊണ്ടുവരുന്നതിനു യവനപുരാണവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട്.

കൃഷിയും കന്നുകാലിമേയ്ക്കലും കന്നുപൂട്ടലുമൊക്കെ ഉപജീവനമാർഗ്ഗമാക്കിയ ഗ്രാമീണകര്‍ഷകരുടെ ഉത്സവമാണ് പത്താമുദയം. കാലികൾ മേയുന്ന മേച്ചിൽപുറങ്ങളിലും ആലയിലുമെല്ലാം വിളക്കും പലകയും വച്ച് കൃഷിക്കാർ പൂജിക്കുന്നു. അന്നദാതാവായി തന്നോടൊപ്പം അദ്ധ്വാനിക്കുന്ന ജീവിയോട് മനുഷ്യൻ കാണിക്കുന്ന അടുപ്പത്തിന്റെ സൂചന. കാഞ്ഞിരമരത്തിനു കീഴിലാണു കാലിച്ചാൻ തെയ്യത്തിന്റെ ആരൂഢം.

കൃഷിയും കാഞ്ഞിരവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. വിത്തുസൂക്ഷിക്കുന്ന പത്തായത്തിലും കൊമ്മയിലുമെല്ലാം കാഞ്ഞിരത്തിന്റെ ഇല നിക്ഷേപിക്കുന്നു. കീടങ്ങളെ പ്രതിരോധിക്കാനാണ് കാഞ്ഞിരത്തില വിത്തുപാത്രത്തിൽ നിക്ഷേപിക്കുന്നത്. ഉർവ്വരതാനുഷ്ഠാനവും കാർഷികവൃത്തിയും തെയ്യവും കളിയാട്ടവുമെല്ലാം ചേർന്നതാണ് ഉത്തരകേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം. വർഗ്ഗബോധത്തിന്റെയും സംഘബോധത്തിന്റെയും അടയാളങ്ങളുമുണ്ട് ഇതിനുപിന്നിൽ. വർണ്ണങ്ങൾകൊണ്ട് മുഖത്തെഴുതിയും കുരുത്തോലകൊണ്ട് ഉടയാട ഒരുക്കിയും ചെണ്ടയും ചേങ്ങിലയും കൊണ്ട് ശബ്ദവിന്യാസം തീർത്തും ഉത്തരകേരളത്തിന്റെ ഗ്രാമ്യജീവിതത്തോടൊപ്പം കളിയാട്ടവും കാവുകളുമുണ്ട്.

പഴയ തറവാട്ടുമുറ്റങ്ങളും കഴകങ്ങളും കോട്ടങ്ങളും ക്ഷേത്രമുറ്റങ്ങളുമെല്ലാം ഇനി തെയ്യങ്ങളുടെ ചിലമ്പൊലികളാൽ മുഖരിതമാകും.

Read More >>