കൊയ്ത്തക്ക് പുരസ്ക്കാരം

ചെറിയ കുളങ്ങളിലും തോടുകളിലും കാണുന്ന നാടൻ മത്സ്യമാണു കൊയ്ത്ത. കൊയ്ത്തകളുടെ ജീവിതവുമായാണു ആദിവാസികളുടെ ജീവിതത്തെ ഉപമിച്ചിരിക്കുന്നത്. അവർ നീന്തിത്തുടിക്കുന്ന ചെറുലോകം, അവയുടെ ഇത്തിരി വെട്ടത്തിലെ ആകാശ വൃത്തം എന്നിങ്ങിനെ ആദിവാസികളോട് ചേർന്ന് നിൽക്കുന്ന ബിമബങ്ങളിലൂടെയാണ് ഡോകുമെന്ററി പുരോഗമിക്കുന്നത്.

കൊയ്ത്തക്ക് പുരസ്ക്കാരം

കോഴിക്കോട് : മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നടക്കുന്ന തിനായി ഇക്കോ ഫിലിം ഫെസ്റ്റിവൽ 2019 ലെ മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം കാടും വീടും നഷ്ടപ്പെട്ട മനുഷ്യരുടെ കഥ പറഞ്ഞ കൊയ്ത്തക്ക്.

മാദ്ധ്യമപ്രവര്‍ത്തകനായ രതീഷ് വാസുദേവനും അലീഫ് ഷായും ചേര്‍ന്ന് ഒരുക്കിയ ഡോക്യുമെന്ററിയാണു കൊയ്ത്ത.

രതീഷ് വാസുദേവന്‍ കൊയ്ത്തയുടെ ചിത്രീകരണ വേളയില്‍

ചെറിയ കുളങ്ങളിലും തോടുകളിലും കാണുന്ന നാടൻ മത്സ്യമാണു കൊയ്ത്ത. കൊയ്ത്തകളുടെ ജീവിതവുമായാണു ആദിവാസികളുടെ ജീവിതത്തെ ഉപമിച്ചിരിക്കുന്നത്. അവർ നീന്തിത്തുടിക്കുന്ന ചെറുലോകം, അവയുടെ ഇത്തിരി വെട്ടത്തിലെ ആകാശ വൃത്തം എന്നിങ്ങിനെ ആദിവാസികളോട് ചേർന്ന് നിൽക്കുന്ന ബിമബങ്ങളിലൂടെയാണ് ഡോകുമെന്ററി പുരോഗമിക്കുന്നത്.

കുടുംബശ്രീ വയനാട് മിഷൻ,ജനകീയ സിനിമ വേദി, കൂടല്ലൂർക്കൂട്ടം ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്നീ സംഘടനകളാണു കൊയ്ത്തയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചത് .

തൃശൂരിൽ 2017-ൽ നടന്ന ഇന്റർ നാഷണൽ ഫോക് ഫിലിം ഫെസ്റ്റിലേക്ക് കൊയ്ത്ത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More >>