ട്രെൻഡായി അഭിനന്ദൻ മീശ

കവിളുകളുടെ ഇരുവശത്തേക്കും അറ്റം നീട്ടിയാണ് അദ്ദേഹം തന്റെ മീശയൊരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങളായ സിങ്കത്തിലും പേട്ടയിലും സൂര്യയും രജനികാന്തും ഈ സ്‌റ്റൈൽ പരീക്ഷിച്ചിട്ടുണ്ട്. ഗൺസ്ലിഞ്ചർ എന്നാണ് ഈ സ്റ്റെലിന്റെ പേര്.

ട്രെൻഡായി അഭിനന്ദൻ മീശ

മുംബൈ: ഇന്ത്യയുടെ പേര് വാനോളമുയർത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മീശയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരം. ധീരതയുടെ പര്യായമായാണ് അദ്ദേഹത്തിന്റെ മീശയെ എല്ലാവരും പ്രകീർത്തിക്കുന്നത്. ഇന്ത്യയിലും പുറത്തും ഈ ട്രെൻഡിംഗ് കത്തിപ്പടരുകയാണ്.

കവിളുകളുടെ ഇരുവശത്തേക്കും അറ്റം നീട്ടിയാണ് അദ്ദേഹം തന്റെ മീശയൊരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങളായ സിങ്കത്തിലും പേട്ടയിലും സൂര്യയും രജനികാന്തും ഈ സ്‌റ്റൈൽ പരീക്ഷിച്ചിട്ടുണ്ട്. ഗൺസ്ലിഞ്ചർ എന്നാണ് ഈ സ്റ്റെലിന്റെ പേര്.

കൊച്ചു കുട്ടികൾ മുതൽ പെൺകുട്ടികൾ വരെ മുഖത്ത് മീശ വരച്ചുള്ള ചിത്രങ്ങൾ ധാരാളമായി പ്രചരിക്കുകയാണ്. കൂടാതെ രാജസ്ഥാനിലെ ദമ്പതികൾ തങ്ങൾക്കുണ്ടായ കുഞ്ഞിന് അഭിനന്ദൻ എന്ന പേര് നൽകി.

അങ്ങനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിനന്ദൻ എന്ന വിങ് കമാൻഡർ നിറഞ്ഞുനിൽക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പലവിധത്തിൽ താടിയും മീശയും വെട്ടിയൊരുക്കി സോഷ്യൽമീഡിയയുടെ കൈയടി നേടിയിട്ടുണ്ട്.

എന്നാൽ ഇവർക്കെല്ലാം ലഭിച്ചതിലും കൂടുതൽ വീരപരിവേഷമാണ് അഭിനന്ദൻ കൈവരിക്കുന്നത്.

ധീരതയുടെ പര്യായമായി മാറിയ ഈ മീശ സ്വന്തം മുഖത്തും തയാറാക്കുവാൻ യുവാക്കൾ ധാരളമായി എത്തുന്നുണ്ടെന്ന് ബ്യൂട്ടിപാർലർ ഉടമകളും അവകാശപ്പെടുന്നു.

Read More >>