മലയാളം ഹൃദയത്തിന്റെ ഭാഷ; വിദ്യാഭ്യാസ മന്ത്രിയുമായുള്ള അഭിമുഖം

കേരള വിദ്യാഭ്യാസ മന്ത്രി തത്സമയത്തിന് പ്രത്യേകം അനുവദിച്ച ഒരു അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങൾ.

മലയാളം ഹൃദയത്തിന്റെ ഭാഷ; വിദ്യാഭ്യാസ മന്ത്രിയുമായുള്ള അഭിമുഖം

സി. രവീന്ദ്രനാഥ് / വിജയ് സി. എച്ച്

കാലമെത്ര മാറിയാലും പുരോഗമനമെത്ര കൈവരിച്ചാലും, കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി വെട്ടിത്തെളിയിച്ച പാതയിലൂടെ സഞ്ചരിക്കാനാണ് തനിക്കിഷ്ടമെന്ന് എന്റെ ഒരു ചോദ്യത്തിനു ഉത്തരം നൽകിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സർ സി. രവീന്ദ്രനാഥ്, താൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത തൃശ്ശൂർ സെൻറ് തോമസ് കോളേജിൽതന്നെ പ്രൊഫസ്സറായിരുന്ന മുണ്ടശ്ശേരി മാഷുടെ കാഴ്ചപ്പാടുകൾ ഇന്നും പ്രസക്തമാണെന്നും വിശ്വസിക്കുന്നു.

ആവലാതികളുമായി തന്റെ കേമ്പ് ഓഫീസിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടിരിക്കുന്നവരോട് സൗമ്യമായി ചോദിച്ചു, പരിഹാരങ്ങൾക്കായി ബന്ധപ്പെട്ടവർക്കു ഫോൺ ചെയ്യുകയും, ചിലത് ഡയറിയിൽ കുറിച്ചു വെക്കുകയും, മറ്റു ചിലത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും സദാ സന്തോഷത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന രവീന്ദ്രനാഥിനെ പുതുക്കാട് നിവാസികൾ തുടർച്ചയായി മൂന്നുതവണ നിയമ സഭയിലേക്കു തിരഞ്ഞെടുത്തയച്ചതിന്റെ കാരണവും മറ്റൊന്നല്ല!

തിരക്കിനിടയിൽ കേരള വിദ്യാഭ്യാസ മന്ത്രി തത്സമയത്തിന് പ്രത്യേകം അനുവദിച്ച ഒരു അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങൾ.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കുവാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തിക്കുമെന്ന്, വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റയുടനെ സാർ പറഞ്ഞത് ഓർക്കുന്നു. ഇതുവരെ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞു?

വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഒരു തുടർച്ചയായ പ്രക്രിയയാണ്. ഒരു ഭാഗത്ത് കുറെ പേർ മുന്നോട്ടു വരുമ്പോൾ, അവരുടെ ഒപ്പം എത്താത്തവർ മറുവശത്തു കാണും. ഇപ്പോൾ താഴെയുള്ളവർ മേലെയെത്തുമ്പോൾ, ആദ്യത്തെ വിഭാഗം അതിലും മേലെ എത്തിയിട്ടുണ്ടാകും. വീണ്ടും ഒരു കൂട്ടർ മുന്നിലും മറ്റൊരു കൂട്ടർ പിന്നിലുമാകുന്നു. So, it is always relative and cumulative!

Sir, you mean, there is no finishing line in the discipline of education?

Exactly! This is what exactly I hav-e been talking about. അതേസമയം, ഭംഗിയുള്ള കെട്ടിടങ്ങളും, ഹൈഫൈ ഫ്രന്റ് ആഫീസുകളും അവിടത്തെ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്നതാണെന്ന് നാം കരുതരുത്. Qualtiy of education is the mtso important criterion, not exactly the appearance part of the itsnitutions!

എന്നിരുന്നാലും, സാർ, വിദ്യാഭ്യാസ രംഗത്തെ കുതിപ്പുകളായി എന്തെല്ലാം എടുത്തു പറയാൻ കഴിയും? Say, during your 1000 days as the Mintsier of Education...

പാഠ്യപദ്ധതി, പാഠക്രമം, ടീച്ചിങ് പ്രോട്ടോക്കോൾ, അടിസ്ഥാന സൗകര്യങ്ങൾ മുതലായവയിൽ കുറെ മുന്നോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിൽ സംസ്ഥാനത്തെ ഒട്ടേറെ സ്‌കൂളുകൾ ഹൈടെക് ആയി ഉയർത്താൻ സാധിച്ചു. പൊതു പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ കേരളം ഒരു മാതൃകാ സംസ്ഥാനമായി ഉയർന്നു കഴിഞ്ഞു!

ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മൾ എത്രകണ്ട് പുരോഗതി കൈവരിച്ചു?

ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മൾ അൽപ്പം പിന്നിലാണ്, പക്ഷെ, ഉടനെത്തന്നെ നാം ഈ മേഖലയിലും പുരോഗതി കൈവരിക്കും. അതിനുള്ള പല ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

1991ൽ കേരളം പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി. പത്തുമുപ്പതു വർഷം കഴിഞ്ഞിട്ടും നമ്മൾ എന്തുകൊണ്ടു ഉന്നത വിദ്യാഭ്യാസ രംഗത്തു മുന്നോട്ടു പോയില്ല?

നമ്മൾ മുന്നോട്ടു പോയിട്ടുണ്ട്! പ്രൊഫഷണൽ കോളേജുകൾ അഞ്ചും ആറും ഇരട്ടിയായി വർദ്ധിച്ചിട്ടുമുണ്ട്.

എന്നാൽ, അടിസ്ഥാന വിദ്യാഭ്യാസത്തിലുണ്ടായ ബഹുമുഖമായ മുന്നേറ്റം ആനുപാതികമായി ഉന്നത പഠന രംഗത്ത് ഉണ്ടാവാൻ അൽപ്പം വൈകിയെന്നാണ് ഉദ്ദേശിച്ചത്.

പൊതുവെ നോക്കിയാൽ, വിദ്യാഭ്യാസ രംഗത്ത് മുൻപൊന്നുമില്ലാത്ത മികവ് നാം ഇപ്പോൾ കൈവരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ നമ്മുടെ വലിയൊരു പരാജയം, മലയാളത്തിനെ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കുന്നതാണെന്ന്, മുൻ പ്രസിഡൻറ് കെ. ആർ. നാരായണൻ ഒരിക്കൽ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് സാർ എങ്ങിനെ പ്രതികരിക്കുന്നു?

അതിനോടു ഞാൻ വിയോജിക്കുന്നു. നമ്മൾ ആദ്യം പഠിക്കേണ്ടത് മലയാളം തന്നെയാണ്. അത് മലയാളിയുടെ ഹൃദയത്തിന്റെ ഭാഷയാണ്. നമ്മുടെ സംസ്‌കൃതിയും പൈതൃകവുമെല്ലാം മാതൃഭാഷയിലാണ് അന്തർലീനമായിരിക്കുന്നത്.

മററുഭാഷകൾ പഠിക്കണം, അവ ഏറെ പ്രയോജനകരവുമാണ്! പക്ഷെ, മലയാളത്തിനാണ് ഒന്നാം സ്ഥാനം നൽകേണ്ടത്. Only in mother tongue, one can express what one wastn exactly. In other languages, one can only say the equivalestn.

കഴിഞ്ഞ വർഷം, സ്‌കൂൾ പ്രവേശന അപേക്ഷാ ഫോറങ്ങളിൽ ചില കുട്ടികൾ ജാതിയും മതവും എഴുതിയില്ലായെന്നത് ഒരു വൻ കോലാഹലത്തിനു വഴിതെളിയിച്ചിരുന്നുവല്ലൊ. And you were in the eye of thets orm! മനുഷ്യരെ ജാതിയും മതവും ഉപയോഗിച്ചു തരം തിരിക്കുന്നത് പുരോഗതിയിലേക്കു കുതിക്കുന്ന ഒരു സമൂഹത്തിനു യോജിച്ചതാണോ?

അല്ല, പക്ഷെ മാറ്റങ്ങൾ പടിപടിയായേ മനുഷ്യർ സ്വീകരിക്കുകയുള്ളൂ. കാലക്രമേണയായി മാത്രമേ മാറ്റങ്ങളും സംഭവിക്കുകയുള്ളൂവെന്നുള്ളതാണ് അതിന്റെ കാരണം. മനുഷ്യരുടെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുന്നത് മെല്ലെമെല്ലെയല്ലേ?

മതനിരപേക്ഷിത കേരളം രൂപപ്പെട്ടത് നവോത്ഥാന നായകരുടെ പ്രവർത്തനം കൊണ്ടാണ്. തെറ്റായ ആചാരങ്ങളെ തിരുത്താനാണ് നാട് നവോത്ഥാനത്തിലൂടെ പുരോഗതി നേടിയതും. എന്നാൽ, മാറ്റങ്ങൾ ഉൾക്കൊള്ളാൻ ജനം തയ്യാറാണോ, അല്ലെങ്കിൽ എത്ര വേഗത്തിൽ ഉൾക്കൊള്ളാൻ തയ്യാറാണ് എന്നതാണ് മൂലസിദ്ധാന്തം.

ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട്, നോൺവെജിറ്റേറിയൻ ഭക്ഷണം നല്ലതല്ലെന്നോ, അതിനു രുചിയില്ലെന്നോ എനിക്കു പറയാൻ കഴിയുമോ? ഇതിനുത്തരമായി ഇത്രയേ എനിക്കു പറയാനുള്ളൂ.

കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസ്സർ ജോസഫ് മുണ്ടശ്ശേരിയുമായി സ്വയമൊന്നു താരതമ്യം ചെയ്യാമോ? നിങ്ങൾ രണ്ടു പേരും തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ അദ്ധ്യാപകന്മാരായിരുന്നു...

മുണ്ടശ്ശേരി മാഷ് എനിക്കു ഗുരുസ്ഥാനത്താണ്! കാലമെത്ര മാറിയാലും പുരോഗമനമെത്ര കൈവരിച്ചാലും മുണ്ടശ്ശേരി മാഷ് വെട്ടിത്തെളിയിച്ച പാതയിലൂടെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം.

തിരുകൊച്ചിയും മലബാറും ചേർത്തുണ്ടാക്കിയ നമ്മുടെ പുതിയ സംസ്ഥാനത്ത്, അന്നു നിലനിന്നിരുന്ന സ്വകാര്യ രീതിയിലുള്ള വിദ്യാഭ്യാസം ദേശസാൽക്കരിച്ചു, ജനകീയമാക്കി മാറ്റാൻ തുടക്കമിട്ട മഹാനായ പരിഷ്‌കർത്താവായിരുന്നു മുണ്ടശ്ശേരി മാഷ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്നും പ്രസക്തമാണ്!
വിജയ് സി.എച്ച് മന്ത്രി രവീന്ദ്രനാഥിന്റെ കൂടെ


Next Story
Read More >>