ക്ഷേത്രത്തിലേക്ക് ഇടനാഴി നിർമ്മാണം ; വാരണാസിയിലെ പൈതൃകനഗരം നാശത്തിലേക്ക്

300ലധികം വീടുകളാണ് ഈ പദ്ധതിക്കു വേണ്ടി തകർക്കേണ്ടി വരുക. എന്നാൽ തകർക്കപ്പെടുന്ന വീടുകളിൽ ക്ഷേത്രത്തിന്റെ അത്രതന്നെ പഴക്കമുള്ള വീടുകളുണ്ടെന്നു ഇവിടെ നൂറ്റാണ്ടുകളായി ജീവിക്കുന്നവരുടെ തലമുറയിൽപ്പെട്ടവർ പറയുന്നു. 18ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത്. 300 വീടുകളിൽ 187 വീടുകൾ നിലവിൽ തകർത്തു കഴിഞ്ഞു. വീടുകളും കെട്ടിടങ്ങളും തകർക്കുന്നതിലൂടെ ലഹോരി തോളാ പോലുള്ള പുരാതന നഗരങ്ങളും തകർക്കപ്പെടുന്നുണ്ട്്. ലാഹോറിൽ നിന്നും ഇവിടേക്ക് കുടിയേറിയ മഹാരാജ രഞ്ജിത് സിങ്ങ് അദ്ദേഹത്തിന്റെ സ്വർണ്ണം ക്ഷേത്രത്തിന്റെ താഴികകുടം നിർമ്മിക്കാൻ നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആറാം തലമുറ ഇപ്പോൾ ഇവിടെ നിന്നും പടിയിറങ്ങേണ്ട അവസ്ഥയാണ്.

ക്ഷേത്രത്തിലേക്ക് ഇടനാഴി നിർമ്മാണം ;   വാരണാസിയിലെ പൈതൃകനഗരം നാശത്തിലേക്ക്

ന്യൂഡൽഹി: സംഹാരകൻ എന്നറിയപ്പെടുന്ന ശിവഭഗവാന്റെ ക്ഷേത്രത്തിലേക്കുള്ള വഴിനിർമ്മാണത്തിനു വേണ്ടി പൈതൃകനഗരവും നൂറുകണക്കിനു പുരാതന വീടുകളും നശിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ പുരാതന നഗരമായ വാരണാസിയിലെ മുന്നൂറിലധികം വീടുകളാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയുടേയും സൗന്ദര്യ വൽക്കരണത്തന്റേയും പേരിൽ നശിപ്പിക്കുന്നത്.

ഗംഗാനദിയിൽ നിന്നു ക്ഷേത്രത്തിലേക്ക് നേരിട്ട് ഇടനാഴി നിർമ്മിച്ച് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കാശി വിശ്വനാഥ പ്രസീൻക്റ്റ് ഡെവലെപ്മെന്റ് പ്രൊജക്ടിന്റെ ലക്ഷ്യം. ഇതിനായി 43,636 ചതുരശ്ര മീറ്റർ സ്ഥലത്തെ കെട്ടിടങ്ങളാണ് തകർക്കുന്നത്. നൂറ്റാണ്ടുകളായി ഹിന്ദുമത വിശ്വാസികൾ ബന്ധുക്കളുടെ അന്ത്യക്രിയകള്‍ക്കായി വാരണാസിയിൽ എത്തുന്നുണ്ട്. എന്നാൽ ക്ഷേത്രത്തിൽ നിന്നു ഗംഗയിലേക്കെത്താൻ വളരെ തിരക്കേറിയ നഗരവഴിയിലൂടെ സഞ്ചരിക്കണം. ഇതൊഴിവാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വാദിക്കുന്നു.

ഉത്തർപ്രദേശ് സർക്കാറിനു കീഴിൽ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റാണ് പദ്ധതി നടപ്പിലാക്കുന്നത്. വാരണാസി മണ്ഡലത്തിലെ എം.പിയും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണ് പദ്ധതിയ്ക്കു പിന്നില്‍.

300ലധികം വീടുകളാണ് ഈ പദ്ധതിക്കു വേണ്ടി തകർക്കേണ്ടി വരുക. എന്നാൽ തകർക്കപ്പെടുന്ന വീടുകളിൽ ക്ഷേത്രത്തിന്റെ അത്രതന്നെ പഴക്കമുള്ള വീടുകളുണ്ടെന്നു ഇവിടെ നൂറ്റാണ്ടുകളായി ജീവിക്കുന്നവരുടെ തലമുറയിൽപ്പെട്ടവർ പറയുന്നു. 18ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത്. 300 വീടുകളിൽ 187 വീടുകൾ നിലവിൽ തകർത്തു കഴിഞ്ഞു. വീടുകളും കെട്ടിടങ്ങളും തകർക്കുന്നതിലൂടെ ലഹോരി തോളാ പോലുള്ള പുരാതന നഗരങ്ങളും തകർക്കപ്പെടുന്നുണ്ട്്. ലാഹോറിൽ നിന്നും ഇവിടേക്ക് കുടിയേറിയ മഹാരാജ രഞ്ജിത് സിങ്ങ് അദ്ദേഹത്തിന്റെ സ്വർണ്ണം ക്ഷേത്രത്തിന്റെ താഴികകുടം നിർമ്മിക്കാൻ നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആറാം തലമുറ ഇപ്പോൾ ഇവിടെ നിന്നും പടിയിറങ്ങേണ്ട അവസ്ഥയാണ്.

ഇപ്പോൾ ഞങ്ങൾ ഈ പ്രദേശത്തെ ലഹോരി ടോള എന്നു വിളിക്കാറില്ല, സ്വർഗ്ഗീയ ( മരണശേഷം എത്തുന്ന) ലഹോരി ടോള എന്നാണ് വിളിക്കുന്നതെന്നു തലമുറകളായി ഇവിടെ താമസിക്കുകയും സാരിക്കടയും നടത്തുന്ന കുടുംബത്തിലെ അജയ് കപൂർ പറയുന്നു. മോദി ഭൂകമ്പം പ്രദേശത്തെ തുടച്ചു നീക്കി. തങ്ങൾ സാരികളും മറ്റു പാക്ക് ചെയ്ത് ഏതു നിമിഷവും ഇവിടെ നിന്നും ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. എങ്ങോട്ടു പോകുമെന്നറിയില്ലെന്നു അദ്ദേഹം പറയുന്നു.

മോദി എന്തിനു ഇവിടെ ആളുകളെ പറ്റി ചിന്തിക്കണം. 300 വീടുകൾ തകർത്താൽ മോദിക്ക് 10000 വോട്ടുകൾ പോലും നഷ്ടപ്പെടില്ല. ഇവിടത്തെ ചെറിയ ഇടനാഴികളാണ് പ്രദേശത്തിന്റെ പ്രത്യേകത. ഇത് നശിപ്പിച്ച് വലിയ വഴി നിർമ്മിക്കുന്നത് വാരണാസിയുടെ സ്വത്വത്തെ നശിപ്പിക്കുന്നതിനു തുല്യമാണെന്നു ബി.ജെ.പിയ്ക്ക് മാത്രം വോട്ട് ചെയ്തിരുന്ന കപൂർ പറയുന്നു. നഷ്ടപരിഹാരം നൽകുന്നുണ്ട്. ഒരു വീടിനു ഒരു കോടി രൂപ. വീട്ടിൽ അഞ്ചു സഹോദങ്ങളുണ്ട്. ഒരാൾക്ക് 20 ലക്ഷമാണ് ലഭിക്കുക. നല്ല 20 ലക്ഷം കൊണ്ടു ഒരു വീടും സ്ഥലവും വാങ്ങാൻ സാധിക്കുമോ? ക്ഷേത്രത്തിനു എടുത്തു താമസിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. അതിനുള്ള നഷ്ടപരിഹാരം എങ്ങനെയാണ് നൽകുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

മാറ്റം എപ്പോഴും പ്രയാസകരവും പ്രക്ഷുബ്ദവുമാണെന്നു കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റ് സി.ഇ.ഒയും പദ്ധതി ഉരുക്കു മുഷ്ടിയോടെ നടപ്പിലാക്കുകയും ചെയ്യുന്ന വിശാൽ സിങ് പറയുന്നു. മാറ്റം പാടില്ല എന്നു പറഞ്ഞാൽ അതു സമ്മതിക്കാനാവില്ല. ഇതാരുടെ പദ്ധതിയാണെന്നു ചോദിച്ചാൽ ഒരാളെ ചൂണ്ടി കാണിക്കുക പ്രയാസമാണ്. പദ്ധതി ആരംഭിച്ചത് 2007ലാണെന്നു മാത്രമെ പറയാനാകു. മഹാത്മാഗാന്ധി ക്ഷേത്രം സന്ദർശിച്ച 1916ലും ഈ ആവശ്യം ഉണ്ടായിരുന്നു. മോദി പദ്ധതിക്കു പ്രോത്സഹനം നൽകിയെന്നു മാത്രമെയൊള്ളു.

85,000 ഡോളറിന്റെ നശീകരണ പദ്ധതി നടപ്പിലാക്കുന്നതിനിടെ നിരവധി പുരാതന ക്ഷേത്രങ്ങൾ, പ്രതിമകൾ, ചരിത്രപ്രധാന്യമുള്ള കെട്ടിടങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. വഴി നിർമ്മിക്കുമ്പോൾ ഇവ എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

Read More >>