പാവയോയിവൾ പ്രകാശനം

മലയാളത്തിലെ ശ്രദ്ധേയനായ കാവ്യ നിരൂപകൻ സജയ് കെ വിയുടെ ഏറ്റവും പുതിയ പുസ്തകമാണു പാവയോയിവൾ.

പാവയോയിവൾ പ്രകാശനം

വടകര : പ്രശസ്ത കാവ്യനിരൂപകൻ കെ.വി സജയുടെ ഏറ്റവും പുതിയ പുസ്തകം പാവയോയിവൾ പ്രകാശനം നാളെ . ( ഫെബ്രുവരി 23, ശനി). വടകര ഡയറ്റ് ഹാളിൽ രാവിലെ 10 നു ആരംഭിക്കുന്ന ചടങ്ങിൽ മടപ്പള്ളി കോളേജ് പ്രിൻസിപ്പാൾ പി കെ മീര പുസ്തകം പ്രകാശനം ചെയ്യും. ഡയറ്റ് വടകര പ്രിൻസിപ്പാൾ കെ എം സോമരാജൻ ആദ്യപ്രതി ഏറ്റുവാങ്ങും. ബോധി വടകരയാണു സംഘാടകർ. പ്രകാശനത്തിനു ശേഷം സീത ചിന്താവിഷ്ടയായ ശേഷം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തെക്കുറിച്ചുള്ള പഠനമാണു പാവയോയിവൾ. പാപ്പാത്തി പുസ്തകങ്ങളാണു പ്രസാധകർ

Read More >>