ക്യാമ്പസിനെ പാട്ടിലാക്കുന്ന അതുല്‍

തിരുവാലി നാടൻപാട്ട് സംഘത്തിലെ ഗായകനായ അതുലിന് 2017-2018 കാലത്തെ സാംസ്കാരിക വകുപ്പിനു കീഴിലെ യുവനാടൻ പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിരുന്നു

ക്യാമ്പസിനെ പാട്ടിലാക്കുന്ന അതുല്‍

പി.വി.മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: മാധുര്യമുള്ള ഈണത്തിലും താളത്തിലും അതുൽ പാടുന്ന നാടൻ പാട്ടിനൊപ്പം ക്യാമ്പസുകൾ ആർത്തിരമ്പുകയാണ്. കോറസ് കാണികളെ കൊണ്ട് ഏറ്റു പാടിച്ചാണ് കാലിക്കറ്റ് സർവകലാശാലാ കാംപസിലെ പിജി ഫോക് ലോർ വിദ്യാർത്ഥിയായ ഈ ചെറുപ്പക്കാരൻ ഇന്ന് മുഴുവൻ ക്യാമ്പസുകളുടെയും താരമായി മാറിയത്.

അതുലിന്റെ പാട്ടു കേൾക്കുന്നവർ മനസ്സിലുള്ള മുഴുവൻ പ്രയാസങ്ങളും മറക്കുകയാണ്. സ്കൂൾ കുട്ടികൾക്കു പോലും ഇന്ന് അതുലിന്റെ പേരു പറഞ്ഞാൽ അറിയാം. പത്തു വർഷത്തിലധികമായി നാടൻ പാട്ടു രംഗത്ത് അതുൽ തിളങ്ങി നിൽക്കുകയാണ്.

തിരുവാലി നാടൻപാട്ട് സംഘത്തിലെ ഗായകനായ അതുലിന് 2017-2018 കാലത്തെ സാംസ്കാരിക വകുപ്പിനു കീഴിലെ യുവനാടൻ പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചിരുന്നു. കേരള ഫോക് ലോർ അക്കാദമിയുടെയും നാടൻ കലാസാംസ്കാരിക സംഘടനകളുടെയും നേതൃത്യത്തിൽ 2018 മെയ് ആറിനു തൃശൂരിൽ മുന്നൂറോളം കലാകാരൻമാർ പങ്കെടുത്ത വേൾഡ് ലാർജസ്റ്റ് മരതലം മൽസരത്തിൽ ലോക റെക്കോർഡ് ഈ ചെറുപ്പക്കാരൻ കരസ്ഥമാക്കി.ഹയർ സെക്കണ്ടറി തലത്തിൽ 2012 ലെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം,

2014, 15, 16 വർഷങ്ങളിൽ സിസോണിലും ഇന്റർസോണിലും ഒന്നാം സ്ഥാനം ബാംഗ്ലൂരിലെ സൗത്ത് സോണിലും മഹാരാഷ്ട്രട്രയിലെ നാഷനൽ ഫെസ്റ്റിവെല്ലിലും കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി മൂന്നാം സ്ഥാനം നേടി.

കഴിവുകൾക്കുള്ള അംഗീകാരമായി കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ വിദ്യാർത്ഥികൾ ഡിപ്പാർട്ടുമെന്റ് സ്റ്റുഡൻസ് യൂണിയൻ ചെയർമാനായി അതുലിനെ തിരഞ്ഞെടുത്തു.

Read More >>