കൊഴിഞ്ഞുപോക്ക് തുടരുകയാണ്

കിർസ്‌ജെനിന്റെ രാജിക്ക് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറെ ട്രംപ് പുറത്താക്കുകയും ചെയ്തു. റാൻഡോൾഫ് അലെസിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ച വിവരം ട്രംപ് തന്നെയാണ് അറിയിച്ചത്

കൊഴിഞ്ഞുപോക്ക് തുടരുകയാണ്

താൽക്കാലിക ഉദ്യോഗസ്ഥരാണ് തനിക്ക് ഭരിക്കാൻ കൂടുതൽ സൗകര്യമെന്ന പ്രസ്താവന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെറുതേ പറഞ്ഞതല്ലെന്ന് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ ഭരണം വ്യക്തമാക്കുനുണ്ട്. ട്രംപിന്റെ ഉദ്യോഗസ്ഥ കൂട്ടത്തിൽ നിന്ന് 48 പേരാണ് 2017 മുതൽ ഇതുവരെ രാജിവച്ചുപോയത്. ഇപ്പോൾ ഒടുവിലായി ട്രംപ് ഭരണകൂടത്തിൽ നിന്ന് പുറത്തുവന്നത് യു.എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്‌ജെൻ നീൽസ ആണ്. ട്രംപ് ഭരണകാലത്തെ സുപ്രധാന പല നയങ്ങളുടെയും മുഖവും നടത്തിപ്പുകാരിയുമായിരുന്നു കിർസ്റ്റ്‌ജെൻ നീൽസ.

യു.എസ്-മെക്‌സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്നതിൽ നീൽസ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നീൽസണുമായി ട്രംപ് കലഹിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക് ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കാര്യങ്ങളിൽ നീൽസ ഗുരുതരമായ പിഴവുകൾ വരുത്തിയൊരോപിച്ച് ട്രംപ് ഇവരെ പരസ്യമായി അവഹേളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രംപ്- നീൽസ ശീതയുദ്ധം മുറുകിയതോടെ ഇവർ ഉടൻ രാജിവെച്ചേക്കുമെന്ന് പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളും നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു.

അതിർത്തിയിൽ മതിൽ പണിയുന്നതും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങളിൽ നീൽസണും ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായിരുന്നു. നീൽസന്റെ രാജി സ്റ്റീഫൻ മില്ലർ എന്ന വലതുപക്ഷ നിലപാടുള്ള ഉപദേഷ്ടാവിന്റെ വിജയമാണന്നാണ് രാജി ആദ്യം റിപ്പോർട്ട് ചെയ്ത സി.ബി.എസ് ന്യൂസ് നിരീക്ഷിച്ചത്. കുടിയേറ്റത്തിനെതിരെ അതിശക്തമായ നീക്കം നടത്താൻ ട്രംപിനെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്ന മില്ലറിന്റെ പദ്ധതികൾക്ക് നീൽസ ഒരു തടസ്സമായിരുന്നെന്നും അതിനാൽ നീൽസയുടെ രാജി മില്ലറിനെപ്പോലുള്ളവർക്ക് ഗുണം ചെയ്യുമെന്നുമാണ് വിദഗ്ദരുടെ നിരീക്ഷണം.

ട്രംപ് ഭരണത്തിന് കീഴിൽ താക്കോൽ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളുടെ മിന്നൽ വേഗത്തിലുള്ള സ്ഥാനചലനത്തെ മുമ്പ് തന്നെ പലരും വിമർശിച്ചിട്ടുള്ളതാണ്. വളരെ നിർണ്ണായകമായ പ്രതിരോധ സെക്രട്ടറി, വൈറ്റ് ഹൗസ് ചീഫ്, അംബാസിഡർ തുടങ്ങിയ 17 സ്ഥാനങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് താൽക്കാലിക ചുമതലക്കാരാണ്.

സ്ഥാനത്തു നിന്നും ഒഴിയാൻ ഏറ്റവും യോജിച്ച സമയമാണിതെന്നാണ് കിർസ്‌ജെൻ പ്രതികരിച്ചത്. താൻ പദവിയെത്തിപ്പോൾ ഉള്ളതിലും ഏറെ സുരക്ഷയിലാണ് യു.എസ്സും എന്നും അവർ രാജിക്ക് ശേഷം പ്രതികരിച്ചു.

കിർസ്‌ജെനിന്റെ രാജിക്ക് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറെ ട്രംപ് പുറത്താക്കുകയും ചെയ്തു. റാൻഡോൾഫ് അലെസിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ച വിവരം ട്രംപ് തന്നെയാണ് അറിയിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ ഒതുക്കൽ നടപടികളുടെ ഭാഗമാണ് റാ നടപടിയെന്നാണ് വിലയിരുത്തൽ. ഭരണത്തിൽ തന്നെ അനുസരിക്കുന്നവരും വഴങ്ങുന്നവരും മാത്രം മതി എന്ന ട്രംപിന്റെ ഹുങ്കാണ് ഇവരുടെ രാജികൾക്കുപിന്നിലെന്ന് പറഞ്ഞാൽ തെറ്റുപറയാനാകില്ല. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് റഷ്യ ഇടപെട്ടുവെന്ന വാദത്തെ തള്ളി റോബർട്ട് മുള്ളറുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ട്രംപിന്റെ ആത്മവിശ്വാസവും കരുത്തും വർദ്ധിച്ചിട്ടുണ്ട്. 2020ലെ തെരഞ്ഞെടുപ്പിലും താൻ താൻ അധികാരത്തിൽ തിരിച്ചെത്തുമെന്ന അമിത ആത്മവിശ്വാസവും ട്രംപിനുണ്ട്. പ്രചാരണങ്ങളിൽ മുള്ളറുടെ റിപ്പോർട്ട് ട്രംപ് പ്രധാന ആയുധമാക്കുന്നതും പലതും ലക്ഷ്യം വച്ചുതെയാണ്.

ഇറാനെ വരിഞ്ഞുമുറുക്കി ട്രംപ്

വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടി ഒരിക്കലും എഴുേന്നേറ്റു നിൽക്കാനാകാത്ത തരത്തിൽ തളർത്തണം. എങ്കിലേ തന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ നിലനിർത്താൻ സാധിക്കൂവെന്ന് ട്രംപിന് നല്ല ബോദ്ധ്യമുണ്ടാകും. അതുകൊണ്ടാവും അഭിപ്രായവ്യത്യാസമുള്ള ലോകരാജ്യങ്ങളെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങൾ ട്രംപ് തുടരുന്നു പോരുന്നത്. 2015ൽ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് യു.എസ് ഏകപക്ഷീയമായി പിൻമാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്നിങ്ങോട്ട് ഉപരോധമടക്കമുള്ള നടപടികളിലൂടെ ഇറാനെ തളർത്താനുള്ള ശ്രമങ്ങളുമായാണ് യു.എസ് മുന്നോട്ട് പോകുന്നത്. ഒടുവിലായി ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചാണ് യു.എസ് അടുത്ത പ്രഹരം നൽകിയത്. ഇറാന്റെ ഭീകരതയെ വേണ്ടുവോളം പ്രോൽസാഹിപ്പിക്കുന്നുവെന്നും ഐ.ആർ.ജി.സി എ (ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്) ഭീകരസംഘടനകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ പ്രസ്താവനയിലുണ്ട്. ഐ.ആർ.ജി.സി.യുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെ യു.എസ് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

(1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം രൂപീകൃതമായ റെവല്യൂഷണറി ഗാർഡ് ആയത്തുല്ല ഖുമൈനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. സാധാരണ സൈനികരെ അപേക്ഷിച്ച് ഇവർക്ക് വിപുലമായ അധികാരങ്ങളും അവകാശങ്ങളുമുണ്ട്. രാഷ്ട്രീയ-സൈനിക-സാമ്പത്തിക താൽപര്യങ്ങളുള്ള റെവല്യൂഷണറി ഗാർഡുകളുടെ പ്രധാന ചുമതല ഇസ്‌ലാമിക ഭരണസമ്പ്രദായം സംരക്ഷിക്കുകയാണ്. ഒരു ലക്ഷം അംഗബലമുള്ള റെവല്യൂഷണറി ഗാർഡിന് സ്വന്തമായി വ്യോമ-നാവിക-കരസേനാ യൂണിറ്റുകളും ബാലിസ്റ്റിക് മിസൈലുകളുമുണ്ട്.

എന്നാൽ, നിമിഷങ്ങൾക്കകം യു.എസ്സിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇറാൻ മുതിർന്നു. പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തെ ഇറാനും ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇസ്രായേൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രിയങ്കരനായ ബെഞ്ചമിൻ നെതന്യാഹു ഭരണകൂടത്തെ സന്തോഷിപ്പിക്കാനാണ് യു.എസ് ഇത് ചെയ്തതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തത്.

ഇതിനൊപ്പം പ്രളയത്തിൽ ദുരിതമനുഭവിക്കു ഇറാനെ കൂടുതൽ പ്രതിരോധത്തിലാക്കി യു.എസ്സിന്റെ അടുത്ത പ്രഹരവും വന്നു. ഇറാന് വിദേശ സാമ്പത്തിക സഹായം നിഷേധിച്ചാണ് യു.എസ് ശക്തി കാണിച്ചത്. രാജ്യത്തെ വിവിധ റെഡ്ക്രോസ്, റെഡ് ക്രെസന്റ് സംഘടനകൾ വഴി വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുതിനാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. 70ലധികം ആളുകളാണ് ഇറാനിൽ പ്രളയത്തിൽ മരിച്ചത്. ഡാമുകൾ തുറന്നുവിട്ടതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായ ഘട്ട ത്തിലാണ് ഇറാന് വിദേശസാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെടേണ്ടി വന്നത്. എാന്നാൽ അതിലും തടയിട്ട് യു.എസ് ഇറാനുമേൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.

Read More >>