യുട്യൂബിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യ

ഓരോ മാസവും 26.5 കോടി ഇന്ത്യക്കാരാണ് വീഡിയോ കൈമാറ്റ വെബ്‌സൈറ്റായ യുട്യൂബിൽ വീഡിയോ കാണുന്നത്.

യുട്യൂബിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യ

ന്യൂഡൽഹി: ഇന്റർനെറ്റ് സേവനം വ്യാപിച്ചതോടെ യുട്യൂബിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യ.ഓരോ മാസവും 26.5 കോടി ഇന്ത്യക്കാരാണ് വീഡിയോ കൈമാറ്റ വെബ്‌സൈറ്റായ യുട്യൂബിൽ വീഡിയോ കാണുന്നത്.' ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ പ്രേക്ഷകരായി മാറിയിരിക്കയാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭേക്താക്കൾ. വിവരങ്ങൾ വിനോദം എന്നിവ തേടുന്നതിന് ആളുകൾ ഇത് ഉപയോഗപ്പെടുത്തുന്നതായും ' മുംബൈയിൽ യുട്യൂബിന്റെ വാർഷിക പരിപാടയിൽ പങ്കെടുക്കവെ കമ്പനി സി.ഇ.ഒ സൂസൻ വോജ്‌സിക്കി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൊബൈൽ ഫോണിൽ യുട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 85 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്നും സുസൻ പറഞ്ഞു.

Read More >>