സിത്താര്‍ സംഗീതവുമായി തലാഷ്

ആർ ക്യൂ സംഘടിപ്പിക്കുന്ന തലാഷ് എന്ന സംഗീത പരിപാടി ഫെബ്രുവരി 12 ന് വൈകിട്ട് 6 മുതല്‍ 7.30 വരെ ചാലപ്പുറം എംഹാറ്റ് കെട്ടിടത്തില്‍ നടക്കും.

സിത്താര്‍ സംഗീതവുമായി തലാഷ്

കോഴിക്കോട് : സിത്താറിസ്റ്റ് വിനോദ് ശങ്കരനുമായുള്ള സംഗീത സ്നേഹനിമിഷങ്ങള്‍ക്ക് , കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ആർ ക്യൂ ( സെന്റർ ഫോർ അർബൺ എന്‍ഗേജ്മെന്റ് ) അവസരമൊരുക്കുന്നു. ആർ ക്യൂ സംഘടിപ്പിക്കുന്ന തലാഷ് എന്ന സംഗീത പരിപാടി ഫെബ്രുവരി 12 ന് വൈകിട്ട് 6 മുതല്‍ 7.30 വരെ ചാലപ്പുറം എംഹാറ്റ് കെട്ടിടത്തില്‍ നടക്കും.


കഴിഞ്ഞ പത്തു വർഷമായി മാനസികരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എം ഹാറ്റ് മാനസിക ആരോഗ്യത്തിനു കല എന്ന ആശയത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ടാണു തലാഷ് സംഘടിപ്പിക്കുന്നത്. ആർക്യൂ വിന്റെ ഭാഗമായി മന്‍ എന്ന ആര്‍ട്ട് കഫേയും ആര്‍ട്ട് തെറാപ്പി സെന്ററും ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 98 180 533 85 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണു.

Read More >>