മട്ടാഞ്ചേരിയിലൊരു പൊന്നാനി സംഗമം

ഒരായുസ്സു മുഴുവൻ കടലിനായി നീക്കിവെച്ച കടലിന്റെ മക്കൾ മരണത്തിന്റെ മൂർച്ചയേറിയ വാൾമുനയിൽ തുഴഞ്ഞപോയ കടൽ യാത്രകളുടെ നടുക്കുന്ന ആവിഷ്‌ക്കാരം എന്നു പറയാം ആ ഫോട്ടോ പ്രദർശനത്തെി. പത്തേമാരി, ഉരു, മഞ്ചു എന്നീ പേരുകളിൽ അറിയപ്പെടുന്ന മരം കൊണ്ടു പണിതീർത്ത ഉരുവിൽ ലോകം ചുറ്റി വ്യാപരത്തിലേർപ്പെട്ടവരെ മാത്രമേ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ രാപകലില്ലാതെ ഈ ഉരുവിൽ പണിയെടുക്കുന്ന തെഴിലാളി വർഗ്ഗത്തെയും അവരുടെ കടൽ ജീവാതാനുഭവങ്ങളെയും നിറഞ്ഞുനിൽക്കുന്ന ഒരൊറ്റ ഫ്രെയിമിലൂടെ നമുക്ക് കാണിച്ച് തരികയാണ് കെ.ആർ സുനിൽ.

മട്ടാഞ്ചേരിയിലൊരു   പൊന്നാനി സംഗമം

കൊച്ചി: മട്ടാഞ്ചേരിയുടെ മണ്ണിൽ ഒരുകൂട്ടം പൊന്നാനിക്കാരുടെ സ്നേഹസംഗമം. പൊന്നാനിയുടെ കടൽ തീരങ്ങളെ തൊട്ടറിഞ്ഞ കടലിന്റെ മക്കളുടെ പച്ചയായ ജീവിതം ഒരു ഫ്രെയ്മിലൂടെ പകർത്തി നൽകിയ കലാകാരൻ കെ.ആർ സുനിലിന്റെ ചിത്രപ്രദർശന വേദിയിലാണ് ചിത്രത്തിന് ജീവൻ നൽകിയ യഥാർത്ഥ പൊന്നാനിക്കാർ ഒന്നിച്ചത്.

ചിത്രങ്ങളിലെ ഓരോ വ്യക്തിയും തന്നെ ഒരു ഫ്രെയിമിലൂടെ നോക്കി കാണുന്ന ദൃശ്യമായിരുന്നു മട്ടാഞ്ചേരി ഉരുവിലുണ്ടായത്.

ഒരായുസ്സു മുഴുവൻ കടലിനായി നീക്കിവെച്ച കടലിന്റെ മക്കൾ മരണത്തിന്റെ മൂർച്ചയേറിയ വാൾമുനയിൽ തുഴഞ്ഞപോയ കടൽ യാത്രകളുടെ നടുക്കുന്ന ആവിഷ്‌ക്കാരം എന്നു പറയാം ആ ഫോട്ടോ പ്രദർശനത്തെി. പത്തേമാരി, ഉരു, മഞ്ചു എന്നീ പേരുകളിൽ അറിയപ്പെടുന്ന മരം കൊണ്ടു പണിതീർത്ത ഉരുവിൽ ലോകം ചുറ്റി വ്യാപരത്തിലേർപ്പെട്ടവരെ മാത്രമേ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ.

എന്നാൽ രാപകലില്ലാതെ ഈ ഉരുവിൽ പണിയെടുക്കുന്ന തെഴിലാളി വർഗ്ഗത്തെയും അവരുടെ കടൽ ജീവാതാനുഭവങ്ങളെയും നിറഞ്ഞുനിൽക്കുന്ന ഒരൊറ്റ ഫ്രെയിമിലൂടെ നമുക്ക് കാണിച്ച് തരികയാണ് കെ.ആർ സുനിൽ.


കടലിലെ ദുരിതത്തിരമാലകൾ നീന്തിക്കടന്ന മുപ്പത്തഞ്ചു നിശ്ചല ജീവിത ചിത്രങ്ങളാണ് മട്ടാഞ്ചേരി ഉരു ആർട്ട് ഹർബറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 'മഞ്ചൂക്കാര്' എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റിൽ ഫോട്ടോഗ്രാഫ് പ്രദർശനം കണ്ടിറങ്ങുന്ന ആർക്കും മനസ്സ് നീറാതെ അവിടെനിന്നിറങ്ങി പോരാൻ കഴിയില്ല.

ജീവിതത്തിനും മരണത്തിനുമിടയിലെ കടൽ യാത്രകൾ പറയാൻ യാത്രികരുടെ മുഖങ്ങളല്ലാതെ മറ്റെന്തിന് കഴിയുമെന്നാണ് സുനിലിന്റെ പക്ഷം. രണ്ട് വർഷം മഞ്ചൂക്കാരിന് വേണ്ടി പൊന്നാനിയുടെ മണ്ണിലും കാസർകോഡും അലഞ്ഞു തിരിഞ്ഞ് ഓരോ വ്യക്തികളേയും കണ്ട് അവരോടിടപഴകി ജീവിതം ചോദിച്ചറിഞ്ഞ് അവരിലൊരാളായി പകർത്തിയ ചിത്രങ്ങളാണ് ഇവയോരോന്നും. അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ച സുനിൽ തത്സമയത്തോട് പറഞ്ഞു.

സുനിലിന്റെ ചിത്രങ്ങളിൽ ഏറ്റവും പ്രായം കൂടിയ ചിത്രം പൊന്നാനിക്കാരൻ സി. ഇബ്രാഹിം കുട്ടിയുടേതായിരുന്നു. 72-ാം വയസ്സിലും ഉരുവിൽ നാട് ചുറ്റിയതും ബോംബെയിൽ നിന്ന് അരിയുമായി വരുമ്പോൾ കൊടുങ്കാറ്റിൽപ്പെട്ട് ഉരു തകർന്നതും കൂടെയുണ്ടായിരുന്ന ഖലാസികൾ മരണത്തിലേക്ക് മുങ്ങി മറഞ്ഞത് നോക്കിനിന്നതുമായ കഥകൾ പറയുമ്പോഴും ഒരു കടലാഴത്തിലുള്ള തിരമാലകളുടെ തിളക്കമായിരുന്നു ആ കണ്ണുകൾക്ക്.

കേട്ടുനിന്ന എന്നെ ചൂഴ്‌ന്നെടുക്കുകയായിരുന്നു ആ കടലോളങ്ങൾ. അത്രമേൽ ഹൃദ്യമായ ഒരു ജീവിതാനുഭവം ഞാനിതുവരെ അറിഞ്ഞിരുന്നില്ല. ഇബ്രാഹിമിന് മാത്രമല്ല മുഹമ്മദ് കുഞ്ഞിക്കയ്ക്കും മെമുവിനും സൈയ്താലിക്കയ്ക്കുമെല്ലാം പറയാനുണ്ടായിരുന്നു ഇതുപോലെ ഒത്തിരി ജീവിതാനുഭവങ്ങൾ.

അക്ഷരാർത്ഥത്തിൽ ഇത് വെറുമൊരു ചിത്രപ്രദർശനം മാത്രമായിരുന്നില്ല. ദാരിദ്ര്യത്തെ കടലിലേയ്ക്ക് വലിച്ചെറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട കടലിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ ജീവൻ വെച്ചാടിയ ഒരു കൂട്ടം മനുഷ്യരുടെ കൂടിച്ചേരൽ തന്നെയായിരുന്നു.

Read More >>