ഡോ. സാറയുടെ ചിത്രങ്ങളില്‍ കാരുണ്യത്തിന്റെ നിറങ്ങള്‍

എം.ബി.ബി.എസ് കഴിഞ്ഞ് ഹൌസ് സര്‍ജന്‍ ചെയ്യുകയാണു കോഴിക്കോട് സ്വദേശിനിയായ ഡോ.സാറ. ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണു ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക സാറ ഉപയോഗിക്കുക.

ഡോ. സാറയുടെ ചിത്രങ്ങളില്‍ കാരുണ്യത്തിന്റെ നിറങ്ങള്‍

കോഴിക്കോട് : കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മന്‍ ദി ആര്‍ട്ട് കഫേയില്‍ ഡോ. സാറാ നാസറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു . മെയ് ദിനത്തില്‍ ആരംഭിച്ച പ്രദര്‍ശനം ഈ മാസം 31 വരെ നീണ്ട് നില്‍ക്കും . പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ വിറ്റുള്ള വരുമാനം മുഴുവന്‍ പെയിൻ ആൻഡ് പാലിയേറ്റിവിന് നൽകാനാണ് സാറയുടെ തീരുമാനം. 600 മുതല്‍ 1000 രൂപ വരെ വിലയുള്ള ചിത്രങ്ങളാണു പ്രദര്‍ശനത്തില്‍ .


ഇംഗ്ലണ്ടിലും കേരളത്തിലുമായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാറ എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്നുമാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത് . വിദ്യഭ്യാസകാലത്ത് സ്വയം പഠിച്ചതാണു ചിത്രകല. പുസ്തകങ്ങളും വീഡിയോകളുമാണു ചിത്രകലയില്‍ സാറയുടെ ഗുരുക്കന്മാര്‍ .

കോഴിക്കോട് ചാലപ്പുറത്ത് പ്രവർത്തിക്കുന്ന മൻ ദി ആർട്ട് കഫേ മാനസിക ആരോഗ്യത്തിനാണു മുന്‍ തൂക്കം നല്‍കുന്നത്. കലയിലൂടെ മാനസിക ആരോഗ്യം എന്നതാണു മന്‍ ദി ആര്‍ട്ട് കഫേയുടെ മുദ്രാവാക്യം . ഇത് തന്നെയാണു ആദ്യപ്രദര്‍ശനത്തിനു മന്‍ ആര്‍ട്ട് കഫേ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഡോ. സാറ പറഞ്ഞു .

ചാലപ്പുറം ഇ എസ് ഐ ഡിസ്പെൻസറിക്ക് സമീപമുള്ള എം ഹാറ്റ് കെട്ടിടത്തിലാണ് മൻ ദി ആർട്ട് കഫേ പ്രവര്‍ത്തിക്കുന്നത് . രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശന സമയം. കൂടുതൽ വിവരങ്ങൾക്കും, ചിത്രങ്ങൾ ബുക്ക് ചെയ്യാനും 9818053385 എന്ന നമ്പറില്‍ ബന്ധപ്പെടാം.


Read More >>