ചക്കയ്ക്കും നല്ലകാലം വന്നു

ഇത് ബേബി ഫുഡ് ഫാക്ടറികളിലേയ്ക്കായിരുന്നു കയറി പോയിരുന്നത്. എന്നാൽ ഇന്ന് മൂപ്പെത്തിയ ചക്കയ്ക്കാണ് ആവശ്യക്കാർ ഏറെ. ചക്കക്കുരുവിന് മാത്രം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽ വിലയുണ്ട്. പണ്ട് പലഹാര നിർമ്മാണ യൂണിറ്റുകളിലേക്ക് മാത്രമായിരുന്നു ചക്ക ശേഖരിച്ചിരുന്നത്. മറുനാടുകളിൽ ആവശ്യക്കാർ ഏറിയതോടെ നവംബർ-ഡിസംബർ മുതൽ ചക്ക ശേഖരിക്കാൻ ധാരാളം കച്ചവടക്കാർ എത്തുന്നു. തോരനും കറിക്കുമായുള്ള മൂപ്പെത്താത്ത ഇടിച്ചക്ക, വരിക്ക, കൂഴ ഇനങ്ങൾ വ്യത്യാസമില്ലാതെയാണ് ശേഖരിക്കുന്നത്. മൂപ്പെത്തി പറിച്ചാൽ കൂഴച്ചക്ക പെട്ടെന്ന് പഴുത്ത് അഴുകി നഷ്ടപ്പെടുന്നതിനാൽ വരിക്ക ചക്കയാണ് കച്ചവടക്കാർ എടുക്കുന്നത്.തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നീ ഇനങ്ങൾക്ക് പ്രിയമേറെ.

ചക്കയ്ക്കും നല്ലകാലം വന്നുhttps://www.yumsome.com/easy-vegan-kung-pao-jackfruit/

ഇടുക്കി: സംസ്ഥാന ഫലമെന്ന പദവി ലഭിച്ചതോടെ ചക്കയാണ് ഇപ്പോൾ വിപണിയിലെ താരം. നാട്ടിൻപ്രദേശത്ത് പ്രത്യേക പരിചരണമൊന്നുമില്ലാതെ കായ്ക്കുന്ന പ്ലാവിനും ചക്കയ്ക്കും ഇപ്പോൾ നല്ലകാലമാണ്. വിപണിമൂല്യം ഏറിയതോടെ വലുപ്പചെറുപ്പം നോക്കാതെ ഒരെണ്ണത്തിന് 20-30 രൂപ പ്രകാരമാണ് കച്ചവടക്കാർ പുരയിടങ്ങളിൽ നിന്ന് ചക്ക ശേഖരിക്കുന്നത്.

ഇവ ടൗണുകളിലും തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലും വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇടത്തരം വലിപ്പമുള്ള ഒരു ചക്കക്ക് 150 രൂപ മുതൽ 200 രൂപ വരെയാണ് വിപണി വില. വലിപ്പം കൂടുന്നതനുസരിച്ച് വിലയും കൂടും. മുമ്പ് പ്രധാന പട്ടണങ്ങളിൽ വഴിയോര കച്ചവടമായിട്ടാണ് ചക്ക വിറ്റിരുന്നതെങ്കിൽ ഇന്ന് ഗ്രാമീണ മേഖലകളിലെ കടകളിലും ചക്ക വില്പന ചരക്കായി സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 50 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന ചക്കയുടെ വില ഇരട്ടിയായി ഉയർന്നത് വ്യാപാരികളും കർഷകരും മുതലെടുക്കുന്നുമുണ്ട്. വർഷങ്ങളായി തോട്ടത്തിൽ നിന്ന് മൂപ്പെത്താത്ത ചക്ക വാങ്ങാൻ വ്യാപാരികൾ എത്താറുണ്ട്. ഒരു ചക്കക്ക് രണ്ട് രൂപ മുതൽ അഞ്ചു രൂപ വരെ ഉടമസ്ഥന് നൽകിയായിരുന്നു ചക്ക വാങ്ങിയിരുന്നത്.

ഇത് ബേബി ഫുഡ് ഫാക്ടറികളിലേയ്ക്കായിരുന്നു കയറി പോയിരുന്നത്. എന്നാൽ ഇന്ന് മൂപ്പെത്തിയ ചക്കയ്ക്കാണ് ആവശ്യക്കാർ ഏറെ. ചക്കക്കുരുവിന് മാത്രം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽ വിലയുണ്ട്. പണ്ട് പലഹാര നിർമ്മാണ യൂണിറ്റുകളിലേക്ക് മാത്രമായിരുന്നു ചക്ക ശേഖരിച്ചിരുന്നത്. മറുനാടുകളിൽ ആവശ്യക്കാർ ഏറിയതോടെ നവംബർ-ഡിസംബർ മുതൽ ചക്ക ശേഖരിക്കാൻ ധാരാളം കച്ചവടക്കാർ എത്തുന്നു. തോരനും കറിക്കുമായുള്ള മൂപ്പെത്താത്ത ഇടിച്ചക്ക, വരിക്ക, കൂഴ ഇനങ്ങൾ വ്യത്യാസമില്ലാതെയാണ് ശേഖരിക്കുന്നത്. മൂപ്പെത്തി പറിച്ചാൽ കൂഴച്ചക്ക പെട്ടെന്ന് പഴുത്ത് അഴുകി നഷ്ടപ്പെടുന്നതിനാൽ വരിക്ക ചക്കയാണ് കച്ചവടക്കാർ എടുക്കുന്നത്.തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നീ ഇനങ്ങൾക്ക് പ്രിയമേറെ. നാടൻ മുതൽ മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് ഇനങ്ങൾ വരെ ഇന്ന് നേഴ്‌സറികളിൽ ലഭ്യമാണ്. പറമ്പിലും തൊടിയിലും പഴുത്ത് വീണ് കടക്കുന്ന ചക്കയും കുരുവും ഒരു കാലത്ത് കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലെ നിത്യ കാഴ്ച്ചയായിരുന്നെങ്കിൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്.

Next Story
Read More >>