ഒരു പാട്ട് അതിന്റെ വഴിക്ക് പോയ കാല്‍നൂറ്റാണ്ട്

1992-ൽ യുവകലാ സാഹിതി കായംകുളം കായലിൽ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായാണ് കവി ഈ ഗാനം രചിച്ചത്.പിന്നീട് കേരളക്കര മുഴുവനും ഈ പാട്ട് ഏറ്റുപാടി. പുറകെ മറ്റ് ഭാഷകളും. മലയാളത്തില്‍ വിരിഞ്ഞ ഈ പാട്ട് ഇപ്പോള്‍ പതിനാലു ഭാഷകളില്‍ ഉണ്ട്. ഒടുവിലായി വന്നത് ഫ്രഞ്ച് ഭാഷയിലാണു. പാട്ടിന്റെ വഴിയേക്കുറിച്ച് കവി

ഒരു പാട്ട് അതിന്റെ വഴിക്ക് പോയ കാല്‍നൂറ്റാണ്ട്

തൃശ്ശൂര്‍ :

ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാധ്യമോ

മലിനമായ ജലാശയം

അതി മലിനമായൊരു ഭുമിയും

തണലുകിട്ടാൻ തപസ്സിലാണി

ന്നിവിടെയെല്ലാ മലകളും

ദാഹനീരിനു നാവുനീട്ടി

വരണ്ടു പുഴകൾ സർവവും

കാറ്റുപോലും വീർപ്പടക്കി

കാത്തുനില്കും നാളുകൾ

ഇവിടെയെന്നെൻ പിറവിയെന്നായ്

വിത്തുകൾ തൻ മന്ത്രണം'

സാഹിത്യ അക്കാദമി ഹാളിനു പുറത്ത് വച്ചാണു കവി ഇഞ്ചക്കാട് ബാലചന്ദ്രനെ കണ്ടത്.അതിനു തൊട്ട് മുന്‍പ് വരെ പുതിയ തലമുറയിലെ കുട്ടികള്‍ ആ പാട്ട് ഉറക്കെ പാടുകയായിരുന്നു അക്കാദമി വളപ്പില്‍. അതിലേ പോയ ആ പാട്ടെഴുതിയ കവിയെ അവര്‍ തിരിച്ചറിഞ്ഞില്ല. അല്ലെങ്കിലും തിരിച്ചറിയാവുന്ന തരത്തിലുള്ള ബോധപൂര്‍വ്വമായ ഒരു പ്രവര്‍ത്തനവും കവി ഈ പാട്ടിനു വേണ്ടി ചെയ്തിട്ടില്ല. ആ പാട്ട് അതിന്റെ വഴി കണ്ടെത്തുകയായിരുന്നു.

1992-ൽ യുവകലാ സാഹിതി കായംകുളം കായലിൽ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായാണ് കവി ഈ ഗാനം രചിച്ചത്.പിന്നീട് കേരളക്കര മുഴുവനും ഈ പാട്ട് ഏറ്റുപാടി. പുറകെ മറ്റ് ഭാഷകളും. മലയാളത്തില്‍ വിരിഞ്ഞ ഈ പാട്ട് ഇപ്പോള്‍ പതിനാലു ഭാഷകളില്‍ ഉണ്ട്. ഒടുവിലായി വന്നത് ഫ്രഞ്ച് ഭാഷയിലാണു. പാട്ടിന്റെ വഴിയേക്കുറിച്ച് കവി

രശ്മി സതീഷ് എന്ന ഗായികയുടെ ആലാപനത്തിലൂടെയാണു , കൂടുതലായി ഇനി വരുന്നൊരു തലമുറയ്ക്ക് , പുതുതലമുറയിലേക്ക് എത്തുന്നത്. പ്രസീത ഉള്‍പ്പടെയുള്ള നാട്ടുഗായകര്‍ വളരെ ആവേശത്തോടെയാണു പല വേദികളിലും ഈ പാട്ട് പാടുന്നതും ആളുകള്‍ കൂടെ ആടുന്നതും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ പല രീതികളിലായി ഈ പാട്ട് വേദികളില്‍ എത്തിയിട്ടുണ്ട്. അതിലൊന്ന്

പാട്ടിലെ വരികള്‍ നിത്യജീവിതത്തില്‍ നേരിടുന്ന പുതിയ കുട്ടികള്‍ക്കും ഈ പാട്ട് ഇഷ്ടമാണു. ഇത് കാണുക.

Read More >>